സഊദി വല്‍ക്കരണം അടിച്ചേല്‍പ്പിക്കുന്നതിനു മുന്‍പ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ്
റിയാദ്: തൊഴില്‍ വിപണിയില്‍ സഊദി വല്‍ക്കരണം അടിച്ചേല്‍പ്പിക്കുകയാണെന്നും ഇതിന് മുന്‍പ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമാവശ്യപ്പെട്ടു ഒരു വിഭാഗം വ്യവസായികള്‍ രംഗത്തെത്തി. സ്വദേശി വല്‍ക്കരണം അടിച്ചേല്‍പ്പിക്കുന്നത് മൂലം രാജ്യത്തെ തൊഴിലുടമകള്‍ക്ക് കനത്ത നഷ്ടമാണ് വരുത്തി വെക്കുന്നതെന്നും അതിനാല്‍ മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിച്ചായിരിക്കണം സ്വദേശി വല്‍ക്കരണം നടപ്പാക്കേണ്ടതെന്നും ആവശ്യപ്പെട്ടു ഇവര്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് നിവേദനം നല്കി.
സ്വദേശികളെ നിയമിക്കണമെന്ന തീരുമാനം നടപ്പാക്കുന്നതിനു മുന്‍പായി ഒരു വര്‍ഷവും തീരുമാനം നടപ്പിലാക്കാനായി പിന്നീട് ഒരു വര്‍ഷവും ആവശ്യമാണ്. വ്യവസായികളുടെ പങ്കാളിത്തമോ വ്യക്തമായ പഠനമോ ഇല്ലാതെ ലിമോസിന്, ജ്വല്ലറി മേഖലകളില്‍ പ്രഖ്യാപിച്ച സഊദി വല്‍ക്കരണം പരാജയപ്പെട്ടത് ഇവര്‍ സര്‍ക്കാരിന് ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. സ്വദേശിക വല്‍ക്കരണം വ്യാപകമാകുന്നത് ചെറുകിട, ഇടത്തര സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതായും ലാഭത്തില്‍ വന്‍ കുറവ് സൃഷ്ടിക്കുന്നതാണ് തൊഴിലാളികള്‍ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."