HOME
DETAILS
MAL
ഇ.പി ജയരാജനെ ബോംബെറിഞ്ഞ കേസ്: ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു
backup
June 05 2020 | 09:06 AM
കണ്ണൂര്‍: സിപിഎം നേതാവും മന്ത്രിയുമായ ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 38 ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് വെറുതെവിട്ടത്. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്.
രണ്ടായിരം ഡിസംബര്‍ 2 നായിരുന്നു കേസിനാസ്പദമായി സംഭവം. പാനൂര്‍ എലാങ്കോട് സി.പി.എം പ്രവര്‍ത്തകന്‍ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ബോംബെറിഞ്ഞ് ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്.
12 ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അതിവേഗ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."