HOME
DETAILS

'വയനാട്ടില്‍ വന്യജീവി പുനരധിവാസ സങ്കേതം വേണം'

  
backup
March 26 2019 | 01:03 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%aa%e0%b5%81

സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ നിരന്തരമായി കടുവയും പുലിയും ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുന്നത് പതിവാകുന്ന സാഹചര്യത്തില്‍ കൂടുവച്ചും മയക്കു വെടിവച്ചും പിടികൂടുന്നവയ്ക്ക് വയനാട് വന്യജീവി സങ്കേതം കേന്ദ്രീകരിച്ച് പുനരധിവാസ സങ്കേതം വേണമെന്ന് ആവശ്യം. പിടികൂടുന്ന ഇവയെ ഒന്നുകില്‍ തൃശൂരിലോ തിരുവനന്തപുരത്തോ ആണ് കൊണ്ടുപോകുന്നത്. എന്നാല്‍ നിരന്തരമായി ഈ സ്ഥലങ്ങളിലേക്ക് കടുവ, പുലി അടക്കമുള്ള മൃഗങ്ങള്‍ എത്തുന്നത് ഇവിടെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. അതിനാല്‍ വയനാട്ടില്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുകയും പിടികൂടപ്പെടുകയും ചെയ്യുന്ന ഇത്തരം മൃഗങ്ങളെ വനത്തിനുള്ളില്‍ പ്രത്യേക സംവിധാനമൊരുക്കി പാര്‍പ്പിക്കുവാനാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി കാടിനുള്ളില്‍ പൂര്‍ണ വന്യാവസ്ഥയില്‍ വന്യജീവി പുനരധിവാസ കേന്ദ്രം ആരംഭിക്കണം. ഇതിനായി 50 ഏക്കര്‍ വനം മതിയാകും. ഇതിനായി ഉപയോഗിക്കുന്ന വനഭൂമിക്ക് ചുറ്റും മൃഗങ്ങള്‍ പുറത്തുകടക്കാതിരിക്കാനുള്ള കിടങ്ങുകളും വേലികളും സ്ഥാപിക്കണം. കൂടാതെ ഇവയക്കുള്ള ഭക്ഷണസൗകര്യവും ഒരുക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പുനരധിവാസ കേന്ദ്രം ഒരുക്കിയാല്‍ അത് വിനോദസഞ്ചാര മേഖലക്കും ഉണര്‍വേകും. പക്ഷേ ഇതിന് സെന്റര്‍ സൂ ഓഫ് അതോറിറ്റിയുടെ അനുമതിവേണം. ഇതിനായി വനംവകുപ്പ് ശ്രമിക്കണമെന്നാണ് ആവശ്യമുയരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  23 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago