HOME
DETAILS
MAL
ഏകദിന ലഹരിമോചന സെമിനാര്‍
backup
July 13 2016 | 02:07 AM
കൊല്ലം: ചടയമംഗലം ഹരിശ്രീ ഹോസ്പിറ്റല്‍ ആന്റ് ഡീ അഡിക്ഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 17ന് സംസ്ഥാനതല ഏകദിന ലഹരിമോചന സെമിനാര്‍ സംഘടിപ്പിക്കും.
ലഹരിമോചന രംഗത്തു പ്രവര്‍ത്തിക്കുന്ന ചികില്‍സകര്‍, മനശാസ്ത്ര ഗവേഷകര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കേഴ്‌സ്,സൈക്യാട്രിക് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായാണ് സെമിനാര്‍ നടത്തുന്നതെന്നു ഡയറക്ടര്‍ ഡോ. വി സജീവ്,കോ-ഓര്‍ഡിനേറ്റര്‍ ഷൈന്‍ വയലാ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെയാണ് സെമിനാര്‍. ഡോ.ഷാഹുല്‍ അമീന്‍,ഡോ. അരുണ്‍ ബി.നായര്‍
എന്നിവര്‍ ക്ലാസുകള്‍ നയിക്കും.ഫോണ്‍: 9447790299, 9495960299
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."