ഒമാനില്‍ കൊവിഡ് കേസുകള്‍ പതിനയ്യായിരം പിന്നിട്ടു: മരണ സംഖ്യ 72 ആയി
മസ്‌കറ്റ്:ഒമാനില്‍ ഇന്ന് വെള്ളിയാഴ്ച്ച പുതിയതായി 770 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 15, 086 ആയി ആയി.ഇതില്‍ 343 പേര്‍ സ്വദേശികളും 427 പേര്‍ വിദേശികളുമാണ്. 3541 പേര്‍ രോഗമുക്തി നേടി. ആരോഗ്യ മന്ത്രാലയം രോഗ പരിശോധന വര്‍ധിപ്പിച്ചിച്ചതിനാലാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം.
കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 5 പേര്‍ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി ഉയര്‍ന്നു.മരണപ്പെട്ടവരില്‍ 30 ശതമാനവും പ്രമേഹരോഗികളാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ പകര്‍ച്ച വ്യാധി വിഭാഗം മേധാവി ഡോ:ഫരിയാല്‍ ബിന്‍ത് അലി ലവാത്തി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.രാജ്യത്ത് മരണനിരക്ക്. 0.5 ശതമാനം മാത്രമാണ്
വ്യാഴായ്ച്ച വരെയുള്ള കണക്ക് പ്രകാരം 226 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 58 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.രാജ്യത്ത് മരണ സംഖ്യ കൂടുന്നുവെങ്കിലും മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും, അശ്രദ്ധയും ചികിത്സ തേടാന്‍ വൈകിയതും ആണ് മരണം വര്‍ധിക്കാന്‍ കാരണം എന്ന് ആരോഗ്യ മന്ത്രി ഡോ:അഹമ്മദ് അല്‍ സഈദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."