ഖത്തറിനെതിരായ ഉപരോധത്തിന്റെ മൂന്നാം വര്‍ഷം ജനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രിയുടെ സല്യുട്ടു
ദോഹ:ചില അയല്‍രാജ്യങ്ങള്‍ നീതിരഹിതമായി ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരേ നെഞ്ചുവിരിച്ചു നിന്ന ഖത്തരി പൗരന്മാരെയും പ്രവാസികളെയും അഭിവാദ്യം ചെയ്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. 'ഒരാഴ്ച്ച നീണ്ട വ്യാജ പ്രചാരണത്തിലൂടെ സഹകരണ കൗണ്‍സിലിന്റെ പ്രതിഛായ തകര്‍ത്ത് ഏര്‍പ്പെടുത്തിയ നീതിരഹിതമായ ഈ ഉപരോധത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഖത്തരി ജനതയെയും പ്രവാസികളെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു' ശെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. എല്ലാറ്റിനും ദൈവത്തിന് സ്തുതി.
'പല മേഖലാ അന്താരാഷ്ട്ര വെല്ലുവിളികളെയും നാം അതിജീവിച്ചു. പ്രശ്‌നപരിഹാരത്തിന് പല വിധ ശ്രമങ്ങളുമുണ്ടായെങ്കിലും ഇപ്പോഴും ധ്രൂവീകരണം നിലനില്‍ക്കുകയാണ്. പരസ്പര ബഹുമാനവും തുല്യതയും അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ടുള്ള ഉപാധിരഹിത ചര്‍ച്ചയ്ക്ക് ഖത്തര്‍ എപ്പോഴും സന്നദ്ധമാണ്. അതില്‍ ഒരു മാറ്റവുമില്ല. ഒരു നാള്‍ ഇക്കാര്യം ഉപരോധ രാജ്യങ്ങളും ഇക്കാര്യം മനസ്സിലാക്കുമെന്നും പൂര്‍വ്വ പിതാക്കള്‍ കെട്ടിപ്പെടുത്ത ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) ജനാഭിലാഷത്തിനൊത്ത് ഉയരുമെന്നുമാണ് പ്രതീക്ഷ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഖത്തറിനെതിരായി അയല്‍ രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു ശേഷം രാജ്യത്തെ ജനങ്ങള്‍ തമ്മിലെ ഐക്യവും എല്ലാ മേഖലകളിലെ പ്രവര്‍ത്തനങ്ങളും ഏറ്റവും മികവൂറ്റതായി മാറിയെന്ന് ഖത്തറിലെ പ്രമുഖ സംരഭകനും സിദ്ര മെഡിസിന്‍ മുന്‍ കമ്മ്യുണിക്കേഷന്‍ മാനേജറുമായ ഖാലിദ് അല്‍ മുഹന്നദി പറഞ്ഞു.
'ഉപരോധത്തിന്റെ തുടക്കത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അത്തരമൊരു കാര്യം സംഭവിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് സഹോദര രാജ്യങ്ങളില്‍ നിന്ന്. എന്നാല്‍ ആ ഞെട്ടല്‍ ക്രമേണ ഇല്ലാതായി. ദിവസങ്ങള്‍ കഴിയുന്തോറും ആളുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവന്നുതുടങ്ങി'. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കഴിയുമെന്ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നേതൃത്വം പഠിപ്പിച്ചു തന്നെന്നും ഖാലിദ് അല്‍ മുഹന്നദി പറഞ്ഞു.
'ഉപരോധം എല്ലാവരേയും ഒരുമിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും നിശ്ചദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയും രാജ്യത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലവും സ്വയം പര്യാപ്തവുമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഉപരോധത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഭക്ഷണത്തെക്കുറിച്ച് എല്ലാവര്‍ക്കും ആശങ്കയായിരുന്നു. അതുപോലെ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും രണ്ട് ആശങ്കകളും അപ്രത്യക്ഷമായി. ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞതായിരുന്നു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ അലമാരകള്‍. ഈ കാഴ്ച ആവേശഭരിതമാക്കുന്നതായിരുന്നു'. മുഹന്നദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."