HOME
DETAILS
MAL
ബാങ്ക് ലയനനീക്കം ഉപേക്ഷിക്കണം: ബെഫി
backup
March 26 2019 | 02:03 AM
തിരുവനന്തപുരം: ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിജയ ബാങ്ക് മെയിന്‍ ബ്രാഞ്ചിനു മുന്നില്‍ യോഗം സംഘടിപ്പിച്ചു. ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ സെക്രട്ടറി കെ.പി ബാബുരാജ് സംസാരിച്ചു.
ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിക്കുക, പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, സ്വകാര്യവല്‍ക്കരണ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."