HOME
DETAILS

വൃഷ്ടിപ്രദേശങ്ങളിലെ മഴ ശരാശരിയിലും താഴെ

  
backup
June 06 2020 | 03:06 AM

%e0%b4%b5%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b4-%e0%b4%b6


തൊടുപുഴ: സംസ്ഥാനത്ത് മണ്‍സൂണ്‍ അഞ്ചു ദിവസം പിന്നിടുമ്പോള്‍ 108 ശതമാനം അധിക മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നില്ല. വൃഷ്ടിപ്രദേശങ്ങളില്‍ ശരാശരിയിലും താഴെയാണ് മഴ ലഭിച്ചെതെന്നതിനാലാണ് നീരൊഴുക്ക് ശക്തിപ്പെടാത്തത്. അണക്കെട്ടുകള്‍ കുറവുള്ള വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ജൂണ്‍ ഒന്നിന് 1076.252 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം എല്ലാം സംഭരണികളിലുമായി ഉണ്ടായിരുന്നു. ഇന്നലെ രാവിലത്തെ കണക്കുപ്രകാരം 1040.905 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണുള്ളത്. ജൂണ്‍ ഒന്നു മുതല്‍ അഞ്ചുവരെ വൈദ്യുതി ബോര്‍ഡ് ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രതീക്ഷിച്ചിരുന്ന നീരൊഴുക്ക് 84.3 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ളതാണ്. എന്നാല്‍ ലഭിച്ചതാകട്ടെ 17.57 ദശലക്ഷം യൂനിറ്റ് മാത്രം. 843 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള നീരൊഴുക്കാണ് ജൂണ്‍ മാസത്തില്‍ കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ് 32 സെ.മീ. കണ്ണൂര്‍-23, പത്തനംതിട്ട-10.51, തിരുവനന്തപുരം-17.87, ആലപ്പുഴ-10.6, മലപ്പുറം- 7.51, എറണാകുളം-7, തൃശൂര്‍-6.2, വയനാട്- 5.45, കൊല്ലം-5.11, ഇടുക്കി - 4.82, പാലക്കാട് 2.28 സെ.മീ. മഴയാണ് ലഭിച്ചത്. ഇടുക്കി 0.72 സെ.മീ, പമ്പ 3.3, കക്കി 1.8, ഷോളയാര്‍ 1.5, ഇടമലയാര്‍ 1.74, കുണ്ടള 0.16, മാട്ടുപ്പെട്ടി 0.6, കുറ്റ്യാടി 2.7, തര്യോട് 1.9, പൊന്മുടി 0.5 സെ.മീ എന്നിങ്ങനെയാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ വിവിധ പദ്ധതി പ്രദേശങ്ങളില്‍ പെയ്ത മഴയുടെ കണക്ക്.
6.01 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇന്നലെ അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത്. സംഭരണശേഷിയുടെ 25 ശതമാനം വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി നിലവിലുള്ളത്. 66 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 48.63 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നു എത്തിച്ചു. 17.37 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. ഇതില്‍ പകുതിയില്‍ അധികവും ഉല്‍പാദിപ്പിച്ചത് ഇടുക്കി പദ്ധതിയിലാണ്, 9.582 ദശലക്ഷം യൂനിറ്റ്.
ജൂണ്‍ ഒന്നിന് തന്നെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുന്നതിനും മഴ ശക്തമാകാനുമുള്ള പ്രധാന കാരണം നിസര്‍ഗ ചുഴലിക്കാറ്റാണ്.
മഹാരാഷ്ട്ര-മധ്യപ്രദേശ് അതിര്‍ത്തിയിലെത്തിയ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ മഴ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago