ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു
സ്വന്തം ലേഖകന്‍
കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47), തൊടുപുഴ ആലക്കോട് നടുക്കുടിയില്‍ മുരളീധരന്‍(61) എന്നിവര്‍ സഊദിയിലും കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ശ്രായിക്കാട് കളത്തില്‍ ശങ്കരദാസിന്റെയും ഓമനയുടെയും മകന്‍ ശ്യാംദാസ് (37) ദുബൈയിലും തൃശൂര്‍ ചേറ്റുവ പോക്കാക്കില്ലത്ത് മൊയ്തീന്‍കുഞ്ഞിന്റെ മകന്‍ ജലാല്‍ (45) കുവൈത്തിലുമാണ് മരിച്ചത്.
മലപ്പുറം സ്വദേശി അബ്ദുറഷീദ് (47) കിഴക്കന്‍ സഊദിയിലെ ദമാമിലാണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതിനിടെയാണ് മരണം. ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.
തൊടുപുഴ സ്വദേശി മുരളീധരന്‍ 30 വര്‍ഷത്തോളമായി സഊദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: മനീഷ, കൃഷ്ണകുമാര്‍.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശ്യാംദാസ് മൂന്നാം തിയതിയാണ് ദുബൈയില്‍ മരിച്ചത്. കഴിഞ്ഞ ദിവസമാണ് കൊവിഡ് മൂലമാണ് മരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചത്. ഭാര്യ: നീതു. മകന്‍: അലന്‍. ചേറ്റുവ സ്വദേശി ജലാല്‍ ഒരാഴ്ചയായി കൊവിഡ് ബാധിച്ചു കുവൈത്തില്‍ ചികിത്സയിലായിരുന്നു. ഷമീറയാണ് ഭാര്യ. മക്കള്‍:ജാസിമുദ്ദീന്‍,ജാഫര്‍,ജസീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."