ഭക്ഷ്യസുരക്ഷ: തദ്ദേശ വാര്‍ഷിക പദ്ധതി ഭേദഗതിയുടെ സമയം നീട്ടി
കൊണ്ടോട്ടി: കൊവിഡ് പ്രതിസന്ധിക്കിടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ തനത് വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി.
റോഡ് നവീകരണമടക്കമുള്ളവ മാറ്റി ഭക്ഷ്യോല്പാദനം ലക്ഷ്യമിട്ട് സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കാനായി പദ്ധതി ഭേദഗതിക്ക് ജൂണ്‍ 10വരെ സമയം നീട്ടി നല്കി. ഭേദഗതി ചെയ്യുന്ന പദ്ധതികള്‍ ജില്ലാആസൂത്രണ സമിതിക്ക് കൈമാറി ജൂണ്‍ 10നകം അനുമതി തേടണം. 2020-2021 വാര്‍ഷിക പദ്ധതികള്‍ ഫെബ്രുവരിയോടെ അനുമതി തേടി ഏപ്രില്‍ ഒന്നിന് തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് വന്നതോടെ ഇത് താളംതെറ്റി. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികളില്‍ പലതിനും മാറ്റം വരുത്തേണ്ടിവന്നു.സംസ്ഥാനത്ത് ഭക്ഷ്യോല്പാദനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതായിവന്നു.ഇതോടെയാണ് പദ്ധതികള്‍ക്ക് ജൂണിലും ഭേദഗതിവരുത്തി അനുമതി തേടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 6,903 കോടിയുടെ പദ്ധതികളാണ് തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിക്കേണ്ടത്. ഗ്രാമപഞ്ചായത്തുകള്‍ 3346.61 കോടിയും,നഗരസഭകള്‍ 1029.63 കോടിയും ചെലവഴിക്കണം. ജില്ലാപഞ്ചായത്ത് 864.74 കോടിയും,ബ്ലോക്ക് പഞ്ചായത്തുകള്‍ 864 കോടിയുമാണ് ചെലവഴിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."