രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവ്; പൃഥ്വിരാജ് വീട്ടിലേക്കു മടങ്ങി
കൊച്ചി: ജോര്‍ദാനില്‍ സിനിമാ ചിത്രീകരണത്തിനു പോയി മടങ്ങിയെത്തിയ സിനിമാതാരം പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം വീണ്ടും നെഗറ്റീവ്. കഴിഞ്ഞ ദിവസം നടത്തിയ ആദ്യ പരിശോധനാഫലവും നെഗറ്റീവായിരുന്നു. ഇതോടെ ഫോര്‍ട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈന് സെന്ററില്‍ കഴിഞ്ഞ പൃഥ്വിരാജ് വീട്ടിലേക്കു മടങ്ങി.
നേരത്തെ കൊച്ചിയില്‍ മടങ്ങിയെത്തിയ പൃഥ്വിരാജ് ഉള്‍പ്പെട്ട സംഘത്തിലെ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരികരിച്ചത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതോടെ രണ്ടാമത്തെ പരിശോധന ഏറെ നിര്‍ണായകമായിരുന്നു. ഇതിന്റെ ഫലവും നെഗറ്റീവായതോടെയാണ് താരം വീട്ടിലേക്കു മടങ്ങിയത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരുമടങ്ങിയ സംഘം ജോര്‍ദാനിലേക്കു പോയത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംഘം ജോര്‍ദാനില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് മെയ് 22നാണ് പ്രത്യേകവിമാനത്തില്‍ സംഘം കൊച്ചിയിലത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."