പൊള്ളുന്ന വേനല്‍ച്ചൂടില്‍ പെരുമ്പളം ദ്വീപില്‍ നാടന്‍ തണ്ണിമത്തന് വിളയുന്നു
പൂച്ചാക്കല്‍: കനത്ത വേനലില്‍ വരവ് തണ്ണിമത്തന് സജീവമാകമ്പോള് നാടന്‍ തണ്ണിമത്തനുമായി ദ്വീപ് നിവാസി രംഗത്ത്.പെരുമ്പളം ദ്വീപിലെ കൂപ്പിള്ളില്‍ ശ്രീകുമാറാണ് തന്റെ കൃഷിയിടത്തില്‍ വിളഞ്ഞ നാടന്‍ തണ്ണിമത്തന് വില്പന നടത്തുന്നത്.
വെള്ളത്താല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപിന്റെ മണ്ണില്‍ വിളയുന്ന രുചിയേറിയ നാടന്‍ തണ്ണിമത്തനാണിപ്പോള് പെരുമ്പളത്തെ വീടുകളില്‍ ദാഹമകറ്റാന്‍ ഉപയോഗിക്കുന്നത് .
കേട്ടറിഞ്ഞവര്‍ ശ്രീകുമാറിന്റെ കൃഷിയിടത്തിലെത്തി തണ്ണിമത്തന് കാണുവാനും വാങ്ങാവാനും തിരക്ക് കൂട്ടുകയാണ്. ദ്വീപില്‍ തന്നെ നടന് തണ്ണിമത്താനായി ആവശ്യക്കാര്‍ വര്‍ധിച്ച് വരുന്നു.
അത്യുത്പാദനശേഷിയുള്ള തണ്ണിമത്തന് ജൈവവളം മാത്രം ഉപയോഗിച്ചാണ് ദ്വീപ് നിവാസിയായ ശ്രീകുമാര്‍ കൃഷിചെയ്ത് വിജയം കൈവരിച്ചിരിക്കുന്നത്.
തണ്ണിമത്തന് കൃഷി പെരുമ്പളം ദ്വീപില്‍ വ്യാപിപ്പിക്കാനുള്ള നടപടികളും ഉടന്‍ സ്വീകരിക്കും.
കഴിഞ്ഞ ദിവസമാണ് ആദ്യ വിളവെടുപ്പ് നടന്നത്. തണ്ണിമത്തന് കൂടാതെ വെള്ളരിക്ക,പപ്പായ,അച്ചിങ്ങ. തുടങ്ങി വിവിധ കൃഷികളും ചെയുന്നുണ്ട്. കൃഷിയില്‍ താല്പര്യമുള്ള ശ്രീകുമാറിന് ധാരാളം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."