ജില്ലാ വികസന സമിതി പൊതുസ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കണം
കാസര്‍കോട്: ജില്ലയില്‍ ദേശീയപാത, പൊതുമരാമത്ത് വകുപ്പ് തദ്ദേശസ്വയം ഭരണസ്ഥാപനം എന്നിവയുടെ പൊതുസ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറയത് ഒരാഴ്ചക്കകം ഒഴിപ്പിക്കണമെന്ന് കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയപാത, റോഡ് വിഭാഗം എക്‌സി. എന്‍ജിനീയര്‍ ഡി.ഡി.പി, കാഞ്ഞങ്ങാട്, കാസര്‍കോട്, നീലേശ്വരം നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
ജില്ലയിലെ പൊതുസ്ഥലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും സുഗമമായ ട്രാഫികിന് തടസമുണ്ടാകുംവിധമുള്ള ഫ്‌ളക്‌സുകളും പരസ്യബോര്‍ഡുകളും അടിയന്തരമായി നീക്കാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയിലെ ദേശീയപാതയിലും മറ്റിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.ടി.ഒയ്ക്കും ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കാസര്‍കോട് പാക്കേജില്‍ ഇരുപത് കോടി രൂപ മുടക്കി ഇലക്ട്രിക് ലൈന്‍ വലിച്ചതിന്റെ പ്രയോജനമില്ലായ്മ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എസ്.ഇ.ബി ഡെ. ചീഫ് എന്‍ജിനീയര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ വിവിധ വകുപ്പുകളുടെ 2018 മെയ് മാസം വരെയുള്ള പദ്ധതി പുരോഗതിയും യോഗം അവലോകനം ചെയ്തു.
കലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സര്‍വിസില്‍നിന്ന് വിരമിക്കുന്ന പഞ്ചായത്ത് ഡെപ്യുട്ടി ഡയരക്ടര്‍ എന്‍. പ്രദീപ്കുമാറിനും സ്ഥലം മാറിപ്പോകുന്ന ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ വി.എ ബേബി എന്നിവര്‍ക്കും യോഗം യാത്രയയപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."