HOME
DETAILS

വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച: ഭീതിയൊഴിയാതെ സുഹറ

  
backup
July 02 2018 | 07:07 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d


ചെര്‍ക്കള: എതിര്‍ത്തോടില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വിദ്യാനഗര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള എതിര്‍ത്തോട് കുണ്ടോളം മൂല ബദര്‍ നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (40) കവര്‍ച്ചക്ക് ഇരയായത്.
സംഭവത്തില്‍ വിദ്യാനഗര്‍ എസ്.ഐ അനുപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അന്വേഷണം തുടങ്ങി. സമീപ പ്രദേശത്തെ സി.സി ടി.വി ദ്യശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. വൈകിട്ട് അഞ്ചോടെ സുഹറ വീടുപൂട്ടി സമീപത്തെ ഭര്‍തൃ സഹോദരി ആയിശയുടെ വീട്ടില്‍ പോയതായിരുന്നു. 6.15 ഓടെ തിരിച്ചുവന്ന് വീടിന്റെ വാതില്‍ തുറന്ന് അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ ഹെല്‍മറ്റ് ധരിച്ചെത്തിയ ആള്‍ സുഹ്‌റയെ കെട്ടിയിട്ട് ആഭരണങ്ങള്‍ കവരുകയായിരുന്നു.
വീട്ടിലെത്തിയ മകള്‍ സെറിനയും ഭര്‍ത്താവ് ഹനീഫയുമാണ് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ സുഹറയെ വീടിനകത്ത് കണ്ടത്. ഉടന്‍ തന്നെ ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രിനിവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  5 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  13 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  20 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  28 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago