ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കൊവിഡ്: രോഗ ഉറവിടമറിയില്ല, പയ്യോളിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: ജൂണ്‍ രണ്ടിന് ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പയ്യോളിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിലെ നിരവധിയാളുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കളോടും അടുത്തിടപഴകിയവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇദ്ദേഹത്തിന് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമാവത്തതിനാല്‍ പ്രദേശത്ത് കര്‍ശന ജാഗ്രത തുടരാനാണ് ആരോഗ്യ പ്രവര്‍ത്തകരുടേയും പൊലിസിന്റെയും തീരുമാനം. പയ്യോളി നഗരസഭ ഓഫീസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. ടൗണില്‍ നിയന്ത്രണം ശക്തമാക്കും. ജാഗ്രതയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇയാള്‍ വിദേശ യാത്രക്കുള്ള ടിക്കറ്റ് എടുത്ത ട്രാവല്‍ ഏജന്‍സിയും സന്ദര്‍ശിച്ച മറ്റു രണ്ടു സ്ഥാപനങ്ങളും അടച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."