ശബരിമലയും ഗുരുവായൂരും തുറക്കും; ദര്‍ശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രം
തിരുവനന്തപുരം: ശബരിമലയിലും ഗുരുവായൂരും ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബുക്ക് ചെയ്യാത്തവരെ കടത്തിവിടില്ല.
ശബരിമലയില്‍ ഒരു മണിക്കൂറില്‍ 200 പേരുടെ രജിസ്‌ട്രേഷന്‍ നടത്തും. രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും വൈകീടട് 4 മുതല്‍ രാത്രി 11 മണിവരെയും ദര്‍ശനം ഉണ്ടാകും. ഒരേ സമയമം 50 പേര്‍ മാത്രമേ തിരുമുറ്റത്ത് ഉണ്ടാകൂ. ബാക്കിയുള്ളവര്‍ ക്യൂവില്‍ ശാരീരിക അകലം പാലിച്ചു നില്‍ക്കണം. 10 വയസിനു താഴെയുള്ളവര്‍ക്കും 65 വയസിനു മുകളിലുള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്താനാകില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഭക്തര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
ഗുരുവായൂര്‍ ഒരു ദിവസം 600പേര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. മണിക്കൂറില്‍ 150 പേര്‍. ജൂണ്‍ 15 മുതലാണ് വെര്‍ച്വല്‍ ക്യൂ മുഖാന്തരമുള്ള ദര്‍ശനം. ദേവസ്വം വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. വിശ്വാസികള്‍ക്ക് വലിയമ്പലം വരെ മാത്രമായിരിക്കും പ്രവേശനം. അന്നദാനവും മറ്റു വഴിപാടുകളും തല്‍ക്കാലം ഇല്ല. അതേസമയം വി.ഐ.പി ദര്‍ശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്ര നടയില്‍ ഒരു ദിവസം 60 വിവാഹം വരെ നടത്താം. ഒരു വിവാഹത്തിന് 10 മിനിറ്റ് സമയം അനുവദിക്കും. വരനും വധുവും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."