HOME
DETAILS

കൊവിഡ്‌ ; ബഹ്റൈനില്‍ ‌ആദ്യമലയാളിയുടെ മരണം സ്ഥിരീകരിച്ചു

  
backup
June 06 2020 | 10:06 AM

coronavirus-pravasi-malayali-death-bahrain-2020

മനാമ: ബഹ്റൈനില്‍ കൊവിഡ്‌ ബാധയെ തുടര്‍ന്ന് ആദ്യമായി ഒരു പ്രവാസി മലയാളിയുടെ മരണം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനല്‍ വീട്ടില്‍ നൈനാന്‍ സി മാമ്മന്‍ (46) ആണ് മരിച്ചത്.

അതേ സമയം ബഹ്റൈനിലെ പതിവനുസരിച്ച് മരണപ്പെട്ടയാളുടെ പേരു വിവരങ്ങള്‍ ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.  46 വയസുള്ള പ്രവാസി മരണപ്പെട്ടുവെന്നുമാത്രമാണ് ഔദ്യോഗിക റിപ്പോര്‍ട്ടിലുള്ളത്. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു

മരണപ്പെട്ട നൈനാന്‍ സി മാമ്മന്‍ കഴിഞ്ഞ 20 വര്‍ഷമായി ബഹ്റൈനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൊവിഡ്‌ സ്ഥിരീകരിക്കുന്പോള്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നതായാണ് വിവരം.

ഇദ്ദേഹത്തിന്‍റെ ഭാര്യ ബെറ്റി നഴ്സ് ആയതിനാല്‍ അവര്‍ മുന്‍ കയ്യെടുത്ത് കഴിഞ്ഞ മാസം 28ന് കൊവിഡ്‌ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നീട് പനിയും ശ്വാസ തടസ്സവും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ന്യൂമോണിയക്കുള്ള ചികിത്സയും ആരംഭിച്ചിരുന്നു. ഇതിനിടെ ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്നാണ് ഒരാഴ്ച മുന്പ് ഇദ്ധേഹത്തെ സല്‍മാനിയ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്.

ഇവിടെ വെച്ച് നടത്തിയ റാപിഡ് ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായിരുന്നുവെങ്കിലും തൊട്ടടുത്ത ദിവസം നടത്തിയ പിസിആര്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. ശേഷം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചിരുന്നെങ്കിലും രോഗം മൂര്‍ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

നെല്ലിക്കാല മാര്‍ത്തോമ്മ പളളിയിലെ വികാരിയായിരുന്ന വികാരി റവ.സി സി മാമനാണ് പിതാവ്. മാതാവ്: ഏലിയാമ്മ മാമ്മൻ.
ഭാര്യ: ബെറ്റി നൈനാന്‍, മക്കളില്ല.

നൈനാന്‍റെ മരണത്തോടെ ബഹ്റൈനില്‍ കൊവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. ഇതില്‍ 8 പേര്‍ പ്രവാസികളാണ്.
നിലവിൽ 5227 പേരാണ് ബഹ്റൈനില്‍ കൊവിഡ്‌ പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. ഇവരിൽ11 പേരുടെ ആരോഗ്യ നില ഗുരുതരമാണ്.

കഴിഞ്ഞ 20 വര്‍ഷത്തോളമായി ബഹ്റൈനില്‍ പൊതു രംഗത്തുള്ള നൈനാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. 'ഹോപ്പ് ബഹ്‌റൈൻ' എന്ന സംഘടനയില്‍ അംഗമായിരുന്ന സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആദ്യാവസാനം വരെ വലിയ പിന്തുണ നൽകിയിരുന്നതായി സംഘാടകര്‍ അനുസ്മരിച്ചു. നൈനാന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഹോപ്പ് ഭാരവാഹികൾ അറിയിച്ചു.

അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 743 പേര്‍ രോഗമുക്തിനേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 8585 ആയി. ഇതുവരെ രാജ്യത്ത് 354122 പേരിലാണ് കൊവിഡ്‌പരിശോധന നടന്നതെന്നും മന്ത്രാലയം റിപ്പോര്‍ട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago