പ്രവാസികൾക്ക് ആശ്വാസവുമായി സന്നദ്ധ സംഘടനകളുടെ കൂടുതൽ ചാർട്ടേഡ് വിമാനം
ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി വിദേശ വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകിയ സാഹചര്യത്തിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ കേരളത്തിലേക്ക്. നിരവധി സന്നദ്ധ സംഘടനകളാണ് പുതുതായി ചാർട്ടർ വിമാനങ്ങൾ പ്രഖ്യാപിച്ചത്. ജീവനക്കാരെ ഒഴിപ്പിക്കാൻ ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ നിരവധി സ്ഥാപനങ്ങളും തീരുമാനിച്ചു.
വന്ദേഭാരത് മിഷൻ മുഖേനയുള്ള വിമാന സർവീസുകൾ കുറച്ചുകൊണ്ട് ചാർട്ടർ വിമാനങ്ങളുടെ എണ്ണം ഉയർത്താനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ആയിരങ്ങളാണ് കാത്തിരിപ്പ് തുടരുന്നത്. ദുരിതബാധിതരായ നൂറുകണക്കിനാളുകളാണ് നിത്യവും വിദേശത്തുള്ള ഇന്ത്യൻ കോൺസുലേറ്റിലും മറ്റും എത്തിച്ചേരുന്നത്. എന്നാൽ ആരും കോൺസുലേറ്റിലേക്ക് വരേണ്ടതില്ലെന്നും കൂടുതൽ ചാർട്ടർ വിമാനങ്ങളും മറ്റും വരുന്നതോടെ പ്രതിസന്ധി തീരുമെന്നുമാണ് ഇന്ത്യൻ കോൺസുൽ ജനറൽ നൽകുന്ന വിശദീകരണം.
സഊദിയിൽ നിന്നുംയു.എ.ഇയിൽ നിന്നും കെ.എം.സി.സി ഏർപ്പെടുത്തിയ രണ്ട് വിമാനങ്ങൾ കൂടി നാട്ടിലേക്ക് തിരിച്ചു. കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താൻ ഗൾഫിലെ കെ.എം.സി.സി ഉൾപ്പെടെ നിരവധി സംഘടനകളും സജീവ നീക്കത്തിലാണ്. ആദ്യഘട്ടത്തിൽ അഞ്ചു വിമാനങ്ങൾ ഏർപ്പെടുത്താൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ തീരുമാനിച്ചു.
സഊദിയിലെ ബുറൈദ, മക്ക കെ.എം.സിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമാനം ചാർട്ടേഡ് ചെയ്യുന്നുണ്ട്. ബുറൈദ കെ.എം.സിസി.യുടെ ആദ്യ ചാർട്ടേർഡ് വിമാനം ജൂൺ 17 ന് വൈകുന്നേരം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ടും.ഗർഭിണികൾക്കും രോഗികൾക്കും ജോലി നഷ്ട്ടപ്പെട്ടവർക്കും മുൻഗണന നൽകിയാണ് ആദ്യ വിമാനത്തിൽ പോകേണ്ട യാത്രക്കാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ആകെ 170 യാത്രക്കാരുമായി പുറപ്പെടുക.
അതേ സമയം മക്ക കെ.എം.സി.സി ചാർട്ടേഡ് വിമാനം ഏർപ്പാടാക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 ആളുകൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ അവസരം നൽകുക. നിലവിൽ മക്കയിൽ താമസിക്കുന്നവരെയായിരിക്കും പരിഗണിക്കുക. ജിദ്ദയിൽ നിന്ന് കോഴിക്കോടേക്ക് ആൺ വിമാനം. നിലവിൽ എംബസിയിൽ രജിസ്റ്റർ ചെയ്തവരും എംബസി നിർദേശിക്കുന്ന കാറ്റഗറികളായ രോഗികൾ, വിസിറ്റ വിസ ,വിസ തീർന്നവർ, ഉന്നത പഠനത്തിന് നാട്ടിൽ എത്തേണ്ടവർ എന്നിങ്ങനെയുള്ള ആളുകൾക്കെ നാട്ടിൽ പോകാൻ അവസരം കൊടുക്കുകയുള്ളൂ എന്ന് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
മലബാർ ജ്വല്ലറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തും. ജീവനക്കാരെ തൽക്കാലം നാട്ടിലേക്ക് മാറ്റാനുളള നീക്കത്തിെൻറ ഭാഗമായി വിവിധ കമ്പികളും രംഗത്തുണ്ട്. അതേ സമയം എംബസികളിലും കോൺസുലേറ്റുകളിലും രജിസ്റ്റർ ചെയ്ത മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് എന്ന് നാട്ടിലെത്താൻ സാധിക്കുമെന്ന അനിശ്ചിതത്വം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."