മയ്യനാട് റയില്‍വെ മേല്‍പാലം; അടുത്ത വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തും
കൊല്ലം: മയ്യനാട് റയില്‍വേ പാലം 2018-19 ലെ റയില്‍വേ മേല്പാലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി യെ സതേണ്‍ റയില്‍വേ ജനറല്‍ മാനേജര്‍ വഷിഷ്ഠ ജോഹ്റി അറിയിച്ചു. മയ്യനാട് റയില്‍വേ പാലം നിര്‍മിക്കുന്നതിന് നിലവിലുള്ള നിബന്ധനകള്‍ അനുവദനീയമല്ല എന്ന സമീപനമാണ് റയില്‍വേ കൈക്കൊണ്ടിരുന്നത്. റയില്‍വേ ക്രോസിങിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ഒരുലക്ഷത്തിന് താഴെ ആയതിനാലാണ് നിര്‍ദ്ദേശം പരിഗണിക്കാതിരുന്നത്.
എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ ആവശ്യപ്രകാരം വീണ്ടും സര്‍വ്വേ നടത്തുകയും വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷത്തിന്റെ മുകളില്‍ ആണെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റയില്‍വേയുടെ പുതിയ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ മയ്യനാട് ഉള്‍പ്പെടുത്തുകയാണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം തന്നെ മേല്‍പാലം ഏറ്റെടുക്കുന്നതിന് സന്നദ്ധമാണെന്നാണ് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ എന്‍.കെ പ്രേമചന്ദ്രന് എം.പിയെ അറിയിച്ചത്. മയ്യനാട് റയില്‍വേ മേല്‍പാലം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."