നാനോയെ ജനകീയമാക്കാന്‍ ടാറ്റ
നാനോയും കൊണ്ട് പെട്രോള്‍പമ്പില്‍ എത്തിയാല്‍ ഇന്ധനം നിറയ്ക്കല്‍ അല്‍പം തലവേദന പിടിച്ച പണിയാണ്. ഇതിനായി ബോണറ്റ് തുറക്കുകയും അടയ്ക്കുകയുമൊക്കെ ചെയ്യേണ്ടിവരുന്നതാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. ഏതായാലും പെട്രോള്‍ പമ്പിലെ അത്തരം സാഹസങ്ങള്‍ ഇനി അധികം വേണ്ടിവരുമെന്നു തോന്നുന്നില്ല.
കാരണം നാനോയുടെ പുതിയ മോഡലില്‍ പെട്രോള്‍ നിറയ്ക്കാന്‍ ബോണറ്റ് തുറന്നുകൊടുക്കേണ്ട കാര്യമൊന്നുമില്ല. കാരണം അതു സാധാരണ കാറുകളിലേതുപോലെ പിറകിലേക്കു മാറ്റിയിട്ടുണ്ട്. ഇനി ഏതൊരു കാറും പോലെ പമ്പിലേക്ക് ഓടിച്ചു കയറ്റി പെട്രോളുമടിച്ച് ഒരു മൂളിപ്പാട്ടുമായി മടങ്ങാം.
ഇതാണ് പെലിക്കണ്‍. നാനോയുടെ പുതിയ അവതാരം. വെറും പെട്രോള്‍ നിറയ്ക്കലില്‍ മാത്രം ഒതുങ്ങുന്നതല്ല പെലിക്കണിന്റെ മാറ്റങ്ങള്‍. 2009ല്‍ കാര്‍ പുറത്തിറങ്ങിയതിനു ശേഷം നാനോയെ അടിമുടി മാറ്റി അവതരിപ്പിക്കുകയാണ് ടാറ്റാ മോട്ടോഴ്‌സ്. വെറും ഒരു ബജറ്റ് കാര്‍ എന്ന നിലയില്‍ നിന്നും എല്ലാവര്‍ക്കും യോജിക്കുന്ന നല്ലൊരു സിറ്റി കാര്‍ എന്ന രീതിയിലേക്ക് നാനോയെ വളര്‍ത്തിക്കൊണ്ടുവരികയാണ് കമ്പനിയുടെ ലക്ഷ്യം.
മോഡലിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാന്‍ ഇടയ്ക്കിടെ ചെറിയ മാറ്റങ്ങളുമായി നാനോയെ സജീവമാക്കാന്‍ ടാറ്റ ഇതുവരെശ്രദ്ധിച്ചിരുന്നു. പവര്‍സ്റ്റിയറിങുമായി എത്തിയ ട്വിസ്റ്റും പിറകിലെ തുറക്കാവുന്ന ഹാച്ചും ഉള്‍പ്പെടെയുള്ളവ ഇത്തരം മാറ്റങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ ആദ്യമായാണ് എന്‍ജിനില്‍ ഉള്‍പ്പെടെയുള്ള സീരിയസ് മാറ്റങ്ങളോടെ നാനോ എത്തുന്നത്.
പെലിക്കണിന്റെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ കൂടുതലുണ്ട്. പക്ഷേ, ടാറ്റ ഇതുവരെ ഔദ്യോഗിമായി ഒന്നും പുറത്തുവിടാത്തതുകൊണ്ടുതന്നെ ടെസ്റ്റ് മോഡലുകളുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കി ലഭിക്കുന്ന ചില വിലയിരുത്തലുകള്‍ മാത്രമേ നടത്താനാകൂ. എന്നാല്‍ ഒരു കാര്യം ഉറപ്പ്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ ആദ്യമായാണ് നാനോയെ ഇത്തരത്തില്‍ അടിമുടി മാറ്റാന്‍ ടാറ്റ തുനിയുന്നത്.
നിലവിലുള്ള ജെന്‍ എക്‌സ് നാനോയ്ക്കും പുതിയ ഹാച്ച്ബാക്കായ ടിയാഗോയ്ക്കും ഇടയിലുള്ള മോഡലായി പെലിക്കണിനെ പുറത്തിറക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ രണ്ട് സിലിന്‍ഡറിന് പകരം പവര്‍കൂടിയ മൂന്ന് സിലിന്‍ഡര്‍ എന്‍ജിനും വലിയ ടയറുകളുമൊക്കെയായി നാനോ എത്തുമെന്നു മുന്‍പുതന്നെ അന്നത്തെ കമ്പനി ചെയര്‍മാനായിരുന്ന രത്തന്‍ടാറ്റ തന്നെ വ്യക്തമാക്കിയിരുന്നതാണ്. 13 ഇഞ്ച് വീലുകളുമായാണ് പുതിയ നാനോ എത്തുന്നത്. അതുകൊണ്ടുതന്നെ എന്‍ജിന്‍പവര്‍ കൂട്ടിയിട്ടുണ്ടെന്ന് ഊഹിക്കാം.
ബോഡിപാനല്‍ ഉള്‍പ്പെടെയുള്ളവ ജെന്‍ എക്‌സ് നാനോയില്‍ നിന്നു കടമെടുത്തതാണ്. എന്നാല്‍ ഹെഡ്‌ലൈറ്റും ബോണറ്റുമെല്ലാം പുതിയതാണ്. പഴയതുപോലെ സിംഗിള്‍വൈപ്പര്‍ തന്നെയാണ് വിന്‍ഡ് ഷീല്‍ഡില്‍. എന്നാല്‍ ഇത് ഒരു ഡബിള്‍ ആം യൂണിറ്റ് ആക്കി മാറ്റിയിട്ടുണ്ടെന്നു മാത്രം. വിന്‍ഡ് ഷീല്‍ഡ് വാഷര്‍ ബോണറ്റില്‍ തന്നെയാണ്. നേരത്തേ ഇതു വൈപ്പറിനൊപ്പമായിരുന്നു ഘടിപ്പിച്ചിരുന്നത്. പിന്നെയുള്ള മാറ്റങ്ങള്‍ ഉള്ളിലാണ്. പുതിയ ഡാഷ്‌ബോര്‍ഡും സീറ്റുകളുമാണ് പെലിക്കണിന്.
സ്പീഡോമീറ്റര്‍ ഉള്‍പ്പെടുന്ന ഇന്‍സ്ട്രുമെന്റ് ക്‌ളസ്റ്റര്‍ ഇപ്പോള്‍ സ്റ്റിയറിങ്‌വീലിന് പിറകിലാണ്. മധ്യത്തിലെ എ.സി വെന്റുകള്‍ ടിയാഗോ ഹാച്ച്ബാക്കില്‍ നിന്നു കടമെടുത്തതാണ്. ടിയാഗോയില്‍ തന്നെയുള്ള ഹാര്‍മാന്റെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും പുതിയ പെലിക്കണില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പുതിയ എന്‍ജിനും രൂപമാറ്റങ്ങളും കാറിന്റെ വിലയും കൂട്ടും. ഇപ്പോഴത്തെ ജെന്‍എക്‌സ് നാനോയ്‌ക്കൊപ്പം പെലിക്കണും നിരത്തിലിറക്കാനാണ് ടാറ്റയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."