HOME
DETAILS
MAL
വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ നിന്ന് ഒരാള്‍ ചാടിപ്പോയി: പൊലിസ് കേസെടുത്തു
backup
June 06 2020 | 14:06 PM
വയനാട്: വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ നിന്നും ഒരാള്‍ ചാടിപ്പോയി.തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച കോട്ടയം സ്വദേശിയാണ് മുങ്ങിയത്. ഇയാള്‍ക്കെതിരെ കേസെടുത്ത് തിരുനെല്ലി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടന്‍ ആണ് വയനാട്ടിലെ തോല്‍പ്പെട്ടിയിലെ ക്വാറന്റൈനില്‍ നിന്നും ചാടിപ്പോയത്. കര്‍ണാടകയില്‍നിന്ന് പാസില്ലാതെ തോല്‍പ്പെട്ടിവഴി കേരളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ സര്‍ക്കാര്‍ ക്വാറന്റീനിലാക്കിയത്.കഴിഞ്ഞ ദിവസം വരെ സ്വകാര്യ ലോഡ്ജില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് ഭക്ഷണം നല്‍കാനായി പഞ്ചായത്ത് അധികൃതര്‍ എത്തിയപ്പോഴാണ് അവിടെയില്ല എന്ന വിവരം അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."