തങ്കി പള്ളിയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം
ചേര്‍ത്തല: മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട തങ്കി സെന്റ് മേരീസ് ഫൊറോനാപള്ളിയില്‍ വലിയനോമ്പ് വിശുദ്ധവാര തീര്‍ഥാടനത്തിനുള്ള പന്തലിന്റെ കാല്‍നാട്ടല്‍ ചടങ്ങ് വിവിധ മതവിശ്വാസികളുടെ സംഗമ വേദിയായി.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഇവിടെയെത്തുന്ന വിശ്വാസികള്‍ക്ക് പ്രാര്‍ഥിക്കാനും വിശ്രമിക്കുവാനും വേണ്ടി നിര്‍മിക്കുന്ന പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം കണ്ടമംഗലം ശ്രീരാജ രാജേശ്വരി ക്ഷേത്രം പ്രസിഡന്റ് പി.ഡി ഗഗാര്‍, ചേര്‍ത്തല ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് എം.എ കരിം, തങ്കിപ്പള്ളി വികാരി ഫാ. ടോമി പനയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ലിനീഷ് അറയ്ക്കല്‍ നിര്‍വഹിച്ചു.
സൗഹാര്‍ദ്ദവും സ്നേഹവും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു. തങ്കിപ്പള്ളിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കണ്ടമംഗലം ക്ഷേത്ര വിശ്വാസികളും ജമാ അത്ത് കൗണ്‍സിലും മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ചടങ്ങില്‍ ഫാ.ടോമി പനയ്ക്കല്‍ അധ്യക്ഷനായി. പി.എഫ് ജോര്‍ജുകുട്ടി, ജോബ് കെ.സി, ജോസ് ബാബു കൊട്ടാരം, ജോബ് പി.വി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."