HOME
DETAILS
MAL
ഒരു വീട്ടീല് 10 മരം നടാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍
backup
July 02 2018 | 08:07 AM
പട്ടാമ്പി: ചെറുകിട കര്‍ഷകരുടെയും മറ്റ് ദുര്ബലവിഭാഗക്കാരുടെയും വീട്ടുവളപ്പില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് പരുതൂരിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ഇതിനായി പരുതൂര്‍ പഞ്ചായത്തില്‍ 2,500 വൃക്ഷത്തൈകള്‍ തയാറായിരിക്കയാണ്. മാവ്, പ്ലാവ്, മഹാഗണി എന്നിവയുടെ തൈകളാണിവ. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെയും പട്ടികജാതി പട്ടികവര്‍ഗക്കാരുടെയും ചെറുകിട കര്‍ഷകരുടെയും വിധവകളുടെയും വീട്ടുവളപ്പില്‍ തൊഴിലാളികള്‍ തൈ വച്ചുപിടിപ്പിക്കും. ഒരുവീട്ടീല് 10 മരത്തൈ എന്ന കണക്കിലാണ് തൈകള്‍ നടുക. ഭൂവികസനം, ആസ്തി നിര്‍മാണം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."