HOME
DETAILS
MAL
മക്കള്‍ക്ക് വിഷം നല്കി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
backup
July 13 2016 | 06:07 AM
ഗൂഡല്ലൂര്‍: മൂന്നു കുട്ടികള്‍ക്ക് വിഷം കൊടുത്ത് മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗൂഡല്ലൂര്‍ ചെമ്പാല സ്വദേശി കണ്ണന്റെ ഭാര്യ കോട്ടയം സ്വദേശിനി നിഷ(30) ആണ് രണ്ട് ആണ്‍കുട്ടികള്‍ക്കും ഒരു പെണ്‍കുട്ടിക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്തശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ കുട്ടികളും അമ്മയും ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്ചികിത്സയിലാണ്.
കുട്ടികളുടെ കരച്ചില് കേട്ടെത്തിയ പരിസരവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുടുംബകലഹമാണ് ആത്മഹത്യാശ്രമത്തിനു കാരണമായി പറയപ്പെടുന്നത്. ഗൂഡല്ലൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."