വെള്ളക്കെട്ട് ഒഴിവാക്കല്‍ പ്രവൃത്തിയെ തുടര്‍ന്ന് അഴുക്കുചാല്‍ തകര്‍ന്നു
മണ്ണാര്‍ക്കാട്: റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനിടെ അഴുക്കുചാല്‍ തകര്‍ന്നു. ഉണ്ണിയാല്‍-എടത്തനാട്ടുകര റോഡില്‍ പാലക്കടവിലാണ് സംഭവം. കഴിഞ്ഞ ദിവസം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജെ.സി.ബി കൊണ്ട് നടത്തിയ പ്രവൃത്തിയാണ് വിനയായത്. കൂടാതെ അഴുക്കുചാലില്‍ നിന്ന് എടുത്ത മണ്ണും ചളികളും കുളിക്കടവിലേക്ക് പോവുന്ന വഴിയിലാണ് തള്ളിയിരിക്കുന്നത്. ഇത് കുളിക്കടവിലേക്ക് പോവുന്നതിനും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
വീതി കുറഞ്ഞ റോഡില്‍ കാലങ്ങള്‍ പഴക്കമുളള അഴുക്കുചാലാണ് റോഡിന്റെ ഒരു ഭാഗത്ത് നിലനില്‍ക്കുന്നത്. റോഡിന്റെ വശങ്ങളില് കാല്‍നട പോലും സാധ്യമല്ല. അപകട സാധ്യതകളും ഏറെയാണ്. വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ അഴുക്കുചാലില്‍ ചാടുന്നതും ഇവിടെ നിത്യ സംഭവമാണ്. അഴുക്കുചാല്‍ ഇരുഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത് പാലക്കടവ് ഇറക്കം അടക്കമുളള സ്ഥലത്ത് സ്ലാബ് സ്ഥാപിക്കണമെന്ന് നിലാവ് പാലക്കടവ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."