ആദര്‍ശ പോരാട്ടമാണ് ഫാഷിസത്തിനെതിരേ വേണ്ടതെന്ന്
ആനക്കര: ഭരണ ഘടന മൂല്യങ്ങള്‍ ഉയര്‍ത്തി ആദര്‍ശ പോരാട്ടമാണ് ഫാഷിസത്തിനെതിരേ നിര്‍വഹിക്കേണ്ടത് വി.ടി ബല്‍റാം എം.എല്‍.എ ദോഹ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തആവൂന്‍ ക്യാംപയ്ന്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്താകണമെന്നാണ് മതേതര ചേരി ആഗ്രഹിക്കുന്നത് എങ്കില്‍ എന്താകരുത് എന്നാണ് ഫാഷിസം ലക്ഷ്യം വെക്കുന്നത്.
ഇന്ത്യയെ പ്രാചീന കാലത്തേക്കാണ് ഫാഷിസം കൊണ്ട് പോകുന്നത്, സവര്‍ണ ഹിന്ദുത്വം മാത്രമാണ് ഫാഷിസത്തിന്റെ അജണ്ട അതിനെ സി.പി.എം പോലുള്ള മതേതര ചേരികള്‍ തിരിച്ചറിയാന്‍ വൈകുന്നത് ദുഃഖകരമാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി ചേരിയിലേക്ക് എന്ന ദുഷ്പ്രചരണം അപലപനീയമാണ് കേരളത്തിലെ സി.പി.എം ചേരിയില്‍ നിന്നാണ് പ്രമുഖ നേതാക്കള്‍ കൂറ് മാറിയിരിക്കുന്നത് എന്ന് ബല്‍റാം സൂചിപ്പിച്ചു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ട്രഷറര്‍ എം.എ സമദ്, സലിം നാലകത്ത,് കെ.പി മുഹമ്മദാലി ആശംസകള്‍ നേര്‍ന്നു. സ്‌നേഹ സ്വാന്തനം ചികിത്സാ ധനസഹായം അല്‍ മഖ്ബൂല്‍ എം.ഡി ബീരാന്‍ കുട്ടി ജില്ലാ പ്രസിഡന്റ് കെ.വി മുഹമ്മദിന് കൈമാറി. ജില്ലാ പ്രസിഡന്റ് കെ.വി മുഹമ്മദ് അധ്യക്ഷനായി. എം നാസര്‍ ഫൈസി സ്വാഗതവും എ അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."