സ്വീകരണകേന്ദ്രങ്ങളില്‍ നെല്‍ക്കതിരുകള്‍ ഏറ്റുവാങ്ങി ആരിഫിന്റെ പ്രയാണം
ആലപ്പുഴ: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫിനനെ വരവേറ്റ് അമ്പലപ്പുഴ. അമ്പലപ്പുഴ മണ്ഡലത്തിലെ പര്യടനം രാവിലെ പള്ളാത്തുരുത്തി ഔട്ട് പോസ്റ്റില്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷകത്തൊഴിലാളി വനിതകള്‍ നെല്‍കതിരുകള്‍ നല്‍കിയാണ് ആരിഫിനെ വരവേറ്റത്. ആലപ്പുഴ മുനിസിപ്പാലിറ്റി, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകളിെലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം തോട്ടപ്പള്ളി നാലുചിറ കടത്തുകടവില്‍ സമാപിച്ചു. ചെങ്ങന്നൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പുന്നപ്രയിലെ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച പങ്കായം നല്‍കിയാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. പുന്നപ്ര ലെനിന്‍ കോളനിയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മണ്ഡലം പ്രസിഡന്റ് സോജന്‍ കോയിപ്പറമ്പില്‍ ആരിഫിനെ സ്വീകരിക്കാനെത്തി. ബ്ലോക്ക് ജങ്ഷന് സമീപത്തെ സ്വീകരണത്തില്‍ കലാകാരന്‍ പുന്നപ്ര മധു, എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ജ്യുവല്‍ ക്രിസ്റ്റി ജോണ്‍സണ്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയ കാവ്യ നോബിള്‍ എന്നിവര്‍ക്ക് എ.എം ആരിഫ് ഉപഹാരം നല്‍കി. രാവിലെ പള്ളാത്തുരുത്തി ഔട്ട് പോസ്റ്റില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഇ.കെ ജയന്‍ അധ്യക്ഷനായി. ജോസ് മാത്യു സ്വാഗതം പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ പി.പി ചിത്തരഞ്ജന്‍, എച്ച്.സലാം, എ. ഓമനക്കുട്ടന്‍, അജയ് സുധീന്ദ്രന്‍, വി.സി മധു, മുജീബ് റഹ്മാന്‍, ഇ.കെ ജയന്‍, പി.പി പവനന്‍, എ.പി സോണ, എം.വി ഹല്‍ത്താഫ്, എ.പി ഗുരുലാല്‍, പി.ജി സൈറസ്, കെ. മോഹന്‍കുമാര്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."