കാറ്റില്‍ വീട് തകര്‍ന്നു
വാടാനപ്പള്ളി : ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാംകല്ല് പടിഞ്ഞാറ് ഭാഗം നേതാജി നഗര്‍ ബ്രദേഴ്‌സ് ലൈബ്രറിക്ക് സമീപം വട്ടേക്കാട്ട് കൃഷ്ണന്‍ ഭാര്യ തങ്കയുടെ ഉടമസ്ഥതയിലുള്ള മകന്‍ അജയനും കുടുംബവും താമസിക്കുന്ന ഇഷ്ട്ടിക കൊണ്ട് നിര്‍മിച്ച് മുകളില്‍ ഓട് മേഞ്ഞ മേല്‍ക്കൂരയുള്ള വീട് കാറ്റ് വീശിയതിനെ തുടര്‍ന്ന് തകര്‍ന്നു.
അപകടം സംഭവിക്കുമ്പോള്‍ അജയനും ഭാര്യ ഷീബയും, ഏഴു വയസുകാരന്‍ അശ്വിന്‍ കൃഷ്ണനും, മൂന്ന് വയസുകാരി അഞ്ചല്‍ കൃഷ്ണയും വീട്ടിലുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം.ഞായറാഴ്ച്ചയായതിനാല്‍ ഉച്ചഭക്ഷണം കഴിഞ്ഞ് ഓട്ടോ ഡ്രൈവറായ അജയനും ഭാര്യയും, കുട്ടികളും വിശ്രമിക്കുമ്പോളാണ് അപകടമുണ്ടായത്. അജയന്‍ വിശ്രമിക്കുന്ന മുറിയുടെ പടിഞ്ഞാറെ മൂലയില്‍ നിന്നും ഇഷ്ടികയും ഓടും തകര്‍ന്ന് വീഴുന്നത് കണ്ട അജയനും ഭാര്യയും മക്കളേയുമെടുത്ത് പുറത്തേക്ക് ഓടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
അമ്മ തങ്ക ബന്ധുവീട്ടിലായതിനാല്‍ അജയനും കുടുംമ്പവുമാണ് ഇവിടെ താമസിക്കുന്നത്. ഏക സഹോദരന്‍ കുറച്ച് നാള്‍ മുന്‍പ് മരണപ്പെട്ടിരുന്നു.
അജയന്റെ മകന്‍ അശ്വിന്‍ കൃഷ്ണ ഏങ്ങണ്ടിയൂര്‍ കോട്ട കടപ്പുറം ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. മകള്‍ അഞ്ചല്‍ കൃഷ്ണ ഇതേ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി വിദ്യാര്‍ഥിയാണ്.
കാറ്റ് വീശിയതിനെ തുടര്‍ന്ന് അപകടം സംഭവിച്ച് വീട് തകര്‍ന്ന കുടുംബത്തിന് അടിയന്തിര സഹായം നല്‍കണമെന്നും, പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അപകടസ്ഥലം സന്ദര്‍ശിച്ച മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണിക്ഷ്ണന്‍ കാര്യാട്ട്, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇര്‍ഷാദ് കെ.ചേറ്റുവ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."