HOME
DETAILS
MAL
'തൃശൂര്‍ പൂര വെടിക്കെട്ടിന് അനുമതി നല്‍കരുത് '
backup
April 17 2017 | 19:04 PM
വടക്കാഞ്ചേരി: തൃശൂര്‍ പൂര വെടിക്കെട്ടിന് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന് ഉത്രാളി പൂരം മുഖ്യ പങ്കാളിത്ത ദേശമായ വടക്കാഞ്ചേരി വിഭാഗം ആവശ്യപ്പെട്ടു.
മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവങ്ങള്‍ക്കെല്ലാം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ഭരണകൂടം തൃശൂര്‍ പൂര വെടിക്കെട്ടിന് വേണ്ടി ഓടി നടക്കുന്നത് ഉത്സവ പ്രേമികളോടുള്ള കടുത്ത വഞ്ചനയാണ്.
ക്ഷേത്രങ്ങളേയും, ജനങ്ങളേയും രണ്ടായി തിരിച്ച് ബ്രിട്ടീഷുകാരുടെ ഭരണ തന്ത്രമായ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും യോഗം പ്രഖ്യാപിച്ചു.
പ്രസിഡന്റ് പി.എന്‍ ഗോകുലന് അധ്യക്ഷനായി. സി.എ ശങ്കരന് കുട്ടി, കാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്, രാമകൃഷ്ണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."