കൊച്ചി നഗരസഭ മട്ടാഞ്ചേരി സോണല്‍ ഓഫിസില്‍ തീപിടിത്തം ഫയലുകള്‍ നശിച്ചു
മട്ടാഞ്ചേരി: കൊച്ചി നഗരസഭ സോണല്‍ ഓഫിസിന്റെ പഴയ കെട്ടിടത്തില്‍ തീപിടുത്തം. ഫയലുകള്‍ കത്തിനശിച്ചു. ഞായറാഴ്ച്ച പകല്‍ 10.20നാണ് സംഭവം. ഫയലുകള്‍ സൂക്ഷിച്ചിരുന്ന റൂംമിലെ മെയില്‍ സ്വിച്ചിനോട് ചേര്‍ന്ന് വെച്ചിരുന്ന ഫയലുകളാണ് കത്തിയത്. തുറന്ന് കിടന്ന മെയിന്‍ സ്വിച്ചിന്റെ ടെര്‍മിനലില്‍ മുട്ടിക്കിടന്ന ഫയലുകളിലെ പേപ്പറിന് തീപിടിച്ച് പടരുകയായിരുന്നു. നിരവധി ഫയലുകള്‍ പൂര്‍ണമായും കുറേ ഫയലുകള്‍ ഭാഗികമായും കത്തി നശിച്ചു. പുക പുറത്തേയ്ക്ക് വരുന്നത് കൊണ്ട് ഓഫിസ് അങ്കണത്തില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് ആദ്യം കണ്ടത്.
തുടര്‍ന്ന് ഫയര്‍ അധികൃതര്‍ എത്തിഡോര്‍ പൊളിച്ചാണ് അകത്ത് കയറിയത്. തീ മറ്റ് റൂമുകളിലേക്ക് പടരുന്നതിന് മുന്നോടിയായി തീ അണച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി ആവശ്യപ്പെട്ടു. ഏതെക്കെ ഫയലുകള്‍ കത്തിനശിച്ചതായി കണ്ടെത്തി കൗണ്‍സിലില്‍ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മട്ടാഞ്ചേരി ഫയര്‍ യൂനിറ്റില്‍ നിന്ന് എത്തിയ അസി സ്റ്റേഷന്‍ ഓഫിസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ലീഡിഗ് ഫയര്‍മാന്മാരായ കെ.ടി പ്രഘോഷ്, കെ.ബി ജോസ്, ഫയര്‍ മാന്മാരായ വിനോദ് കുമാര്‍, മനോജ് കുമാര്‍, സുബിന്‍, ജീതു, അനൂപ്, സുരേഷ്, ഫയര്‍മാന്‍ ഡ്രൈവര്‍ ജയ്‌സന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീ അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."