എം.ബി രാജേഷിന്റെ പ്രചാരണം ചളവയില്‍
പാലക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ ചളവയില്‍ നിന്നാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി എം.ബി രാജേഷിന്റെ ഇന്നലത്തെ പ്രചാരണം ആരംഭിച്ചത.് പാലക്കാടന്‍ കാര്‍ഷിക സംസ്‌കൃതിയുടെ അടയാളങ്ങളായ പാളത്തൊപ്പിയും വിശറിയും നല്‍കിയാണ് ചളവയിലെ ജനങ്ങള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. കോട്ടപ്പള്ള, നാലുകണ്ടം, തടിയന്‍പറമ്പ്, ആലുങ്കല്‍, പാലക്കാഴി, അലനല്ലൂര്‍ എന്നിവിടങ്ങളിലെ പര്യടന ശേഷം മാളിക്കുന്നിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഓടിയെത്തിയ മുഹമ്മദ് സ്ഥാനാര്‍ഥിയെ സ്‌നേഹാലിംഗനം ചെയ്തു. എം.ബി.രാജേഷിനെപ്പോലുള്ള എം.പി.യെയാണ് നാടിനാവശ്യമെന്നും മുഹമ്മദ് പറഞ്ഞു. തിരുവിഴാംകുന്ന്, കച്ചേരിപറമ്പ്, കോട്ടോപ്പാടം, കൊടക്കാട്, കുളപ്പാടം എന്നിവിടങ്ങളിലും പിന്നീട് സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി. ഉച്ചകഴിഞ്ഞ് പള്ളിക്കുന്നില്‍ നിന്നാരംഭിച്ച പര്യടനം പയ്യനെടം, അക്കിപ്പാടം, ഞെട്ടരക്കടവ്, കാഞ്ഞിരം, നായാടിക്കുന്ന്, മുതുവല്ലി, ആനമൂളി എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് പുഞ്ചക്കോട്ടെ സ്വീകരണത്തോടെ തിങ്കളാഴ്ചത്തെ സ്വീകരണ പരിപാടിക്ക് സമാപനമായി. ഇന്ന് പട്ടാമ്പി നിയോജകമണ്ഡലത്തിലെ വാടാനംകുറുശ്ശിയില്‍ നിന്നും എം.ബി രാജേഷിന്റെ പര്യടനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."