വ്യാജ ഏറ്റുമുട്ടലുകള്‍: യോഗി സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടിസ്. അടുത്തിടെയായി സംസ്ഥാനത്ത് ധാരാളം വ്യാജ ഏറ്റുമുട്ടലുകളുണ്ടായെന്നാരോപിച്ച് കോടതിയ്ക്ക് മുന്‍പില്‍ വന്ന ഹരജി പരിഗണിച്ചാണ് നടപടി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പൊതുതാത്പര്യ ഹരജിയില്‍ നടപടിയെടുത്തത്.
യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയത് മുതല്‍ 50 ഏറ്റുമുട്ടല്‍ കൊലകളാണ് നടന്നത്.കൊല്ലപ്പെട്ടവരില്‍ കുപ്രസിദ്ധ ഗുണ്ടയായ റെഹാന്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ഇദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപയുടെ സമ്മാനം പൊലിസ് പ്രഖ്യപിച്ചിരുന്നു. ഏറ്റുമുട്ടലുകളില്‍ നാല് പൊലിസുകാര്‍ കൊല്ലപ്പെടുകയും 308 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 4,881 ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. 2017 മാര്‍ച്ച് 25നും 2018 മാര്‍ച്ച് 25നും ഇടയിലായി 1,478 ഏറ്റമുട്ടലുകളാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടന്നത് മീറത്തിലാണ്. 569 ഏറ്റുമുട്ടലുകളാണ് ഇവിടെ നടന്നത്. തൊട്ടു പിന്നില്‍ 253 ഏറ്റുമുട്ടലുകള്‍ നടന്ന ബറേയ്‌ലിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."