HOME
DETAILS
MAL
യു.എസില്‍ പൊലിസ് ഇനി കഴുത്തുഞെരിക്കില്ല
backup
June 08 2020 | 02:06 AM
വാഷിങ്ടണ്‍: ജോര്‍ജ് ഫ്ളോയിഡിന്റെ വധത്തെ തുടര്‍ന്ന് യു.എസിലെ പൊലിസ് നയത്തില്‍ പൊളിച്ചെഴുത്ത് വരുന്നു. അതിന്റെ പ്രാരംഭഘട്ടമെന്നോണം പൊലിസ് മുറകളില്‍ പല സ്റ്റേറ്റുകളും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പരിശീലനത്തിന്റെ ഭാഗമായി പ്രതിയുടെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തുന്നത് ഇനി പഠിപ്പിക്കേണ്ടെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ പൊലിസിനോട് ഉത്തരവിട്ടു. മിനിയപോളിസില്‍ കഴുത്ത് ഞെരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സെറ്റില്‍ മേയര്‍ പ്രതിഷേധക്കാരുടെ നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുന്നത് നിരോധിച്ചു.
ഡെന്‍വറിലെ ഒരു ഫെഡറല്‍ ജഡ്ജ് പ്രതിഷേധക്കാരുടെ നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തി ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."