കേരളം നല്‍കിയ താക്കീത്
വര്‍ഗീയവാദികള്‍ക്കു മേല്‍ മലയാളികള്‍ നേടിയ വിജയമാണ് മലപ്പുറത്തേത്. തങ്ങളുടെ ടാര്‍ജെറ്റാണ് കേരളമെന്ന് ഏതാണ്ടെല്ലാ വര്‍ഗീയ രാഷ്ട്രീയക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നിട്ടും അവര്‍ക്ക് നിലംതൊടാനാകാത്ത വിധം തിരിച്ചടി നല്‍കിയത് കേരളം ഉഴുതുമറിക്കാന്‍ കലപ്പയുമായി ഇറങ്ങിയ വര്‍ഗീയ വാദികളാണ്. അതിന്റെ ഭാഗമായി കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്ക് ദ്രുതഗതിയിലുള്ള വേഗമാണിപ്പോള്‍. കൊടിഞ്ഞിയിലെ മതം മാറിയ ഫൈസലിന്റെയും കാസര്‍കോട്ടെ മുഹമ്മദ് റിയാസിന്റെയും കൊലപാതകങ്ങള്‍ കേരളത്തിലെ സംഘ്പരിവാര്‍ ദൗത്യം പുതിയ ഘട്ടത്തിലേക്ക് കടന്നതിന്റെ സൂചന നല്‍കുന്നു. നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥിനെയും പോലുള്ളവര്‍ ഭരണാധികാരികളായി മാറുമ്പോള്‍ അതിനനുസൃതമായ മാറ്റം ഉണ്ടാകണമല്ലോ. കൃത്യമായ ഉദ്ദേശ്യത്തോടെ ഒരു കൊലപാതകമോ സ്‌ഫോടനമോ നടത്താന്‍ ആദ്യം തീരുമാനിക്കുകയും അതിനു പറ്റിയ സ്ഥലവും ഇരയെയും പിന്നീട് കണ്ടെത്തുകയും ചെയ്യുന്നതാണ് ലോകമെങ്ങും മത,രാഷ്ട്രീയ തീവ്രവാദികള്‍ അനുഷ്ഠിച്ചു കാണുന്ന രീതി. ഇറാനിലും സിറിയയിലും ഐ.എസ് ഇതേ രീതി അവലംബിക്കുന്നു. ഇവിടെ പള്ളിയും പുരോഹിതനുമാകുമ്പോള്‍ ഒത്തുകിട്ടിയാല്‍ ഒന്നാന്തരം ഒരു വര്‍ഗീയ ലഹള. അതിലൂടെ സമൂഹത്തിലുണ്ടാകുന്ന ശത്രുതാപരമായ ഭിന്നത. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ഈ വഴിക്ക് അധികാരത്തിലെത്താമെന്ന് ഗുജറാത്തിലും യു.പിയിലും പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതാണ്.
വര്‍ഗീയ സംഘര്‍ഷം അതുദ്ദേശിക്കുന്ന രാഷ്ട്രീയാധികാരത്തെ മാത്രമല്ല സൃഷ്ടിക്കുന്നത്. അതിന് നിരവധി പാര്‍ശ്വഫലങ്ങളുണ്ട്.
അതു ഒരു ദുരന്തം മാത്രമല്ല; അവസാനമില്ലാത്ത ദുരന്തകാലത്തിന്റെ തുടക്കമാണ് എന്ന് വിത്ത് വിതക്കാനിറങ്ങിയവര്‍ തിരിച്ചറിയുന്നത് നന്ന്.
നജീം അബ്ദുല്ല
കട്ടിപ്പാറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."