കടുത്ത ചൂട്; ബഹ്‌റൈനില്‍ ദ്വൈമാസ തൊഴില്‍ നിയന്ത്രണം നിലവില്‍ വന്നു
മനാമ: ബഹ്‌റൈനില്‍ കടുത്ത വേനല്‍ ചൂടിനെ തുടര്‍ന്ന് രണ്ടുമാസത്തെ നിര്‍ബന്ധിത തൊഴില്‍ നിയന്ത്രണം നിലവില്‍ വന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനായി ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണി വരെ പുറം തൊഴില്‍ ചെയ്യുന്നതിനുള്ള കര്‍ശന വിലക്കാണ് നിലവില്‍ വന്നത്.
കഴിഞ്ഞദിവസം ആരംഭിച്ച നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുമെന്ന് തൊഴില്‍മന്ത്രി ജമീല്‍ ഹുമൈദാന്‍ അറിയിച്ചു. നിയന്ത്രണം കണക്കിലെടുത്ത് തൊഴില്‍ സമയം ക്രമീകരിക്കാനും മന്ത്രാലയം രാജ്യത്തെ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
പ്രധാനമായും പുറംസ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നതിനാണ് കടുത്ത നിയന്ത്രണമുള്ളത്. പുറം സ്ഥലങ്ങളിലെ ജോലി നിയന്ത്രണം കര്‍ശനമായി പാലിക്കാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പുറം ജോലികള്‍ക്കു പുറമെ സൂര്യതാപം നേരിടുന്ന ഇതര ജോലി ചെയ്യുന്നവര്‍ക്കും നിയന്ത്രണം ബാധകമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഹൗസിങ്് പ്രോജക്ടുകള്‍, ഫാക്ടറികള്‍, കഌനിങ് കമ്പനികള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ച സമയത്ത് ജോലിയില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് തൊഴില്‍ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
തൊഴില്‍ നിയന്ത്രണം കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്ന് മന്ത്രാലയം പരിശോധിക്കുമെന്നും ലഘുലേഖകളിലൂടെയും ബില്‍ബോര്‍ഡുകളിലൂടെയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്നും ഇതു സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിലുണ്ട്.
തൊഴില്‍ നിയന്ത്രണം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുറ്റക്കാര്‍ ഓരോ തൊഴിലാളിയുടെ പേരിലും ബഹ്‌റൈന്‍ ദീനാര്‍ 500 മുതല്‍ 1000 വരെ( ഏകദേശം 1,82,000 ത്തോളം രൂപ) പിഴയും 3 മാസത്തെ തടവും അനുഭവിക്കേണ്ടി വരും. തൊഴിലാളികളുടെ എണ്ണമനുസരിച്ച് തടവിന്റെയും പിഴയുടെയും എണ്ണം വര്‍ദ്ധിക്കും.
ചൂടുകൂടുന്ന ജൂലൈആഗസ്റ്റ് മാസങ്ങളില്‍ മുന്‍വര്‍ഷങ്ങളിലും രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരുന്നു. 2007ലാണ് ഇതു സംബന്ധിച്ച ആദ്യ നിയമം രാജ്യത്ത് നിലവില്‍ വന്നത്. കൂടാതെ വേനല്‍കാലത്ത് തൊഴിലിടങ്ങളിലെ സുരക്ഷ പ്രോല്‍സാഹിപ്പിക്കാനുള്ള കാന്പയിനും ബഹ്‌റൈന്‍ നേരത്തെ ആരംഭിച്ചിരുന്നു.
അതേസമയം, തൊഴില്‍ നിയന്ത്രണകാലത്ത് അതിരാവിലെ ജോലിയാരംഭിച്ച് നേരത്തേ അവസാനിപ്പിക്കുന്ന കന്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ചൂട് കൂടിയതിനാല്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനായി തൊഴിലാളികളും പൊതുജനങ്ങളും ഇടക്കിടെ വെള്ളം കുടിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."