HOME
DETAILS

മാതൃകയാകുന്ന ഓസ്‌ട്രേലിയന്‍ നിയമം

  
backup
July 02 2018 | 18:07 PM

566088-2

കുമ്പസാരം കേള്‍ക്കുന്ന പുരോഹിതന്‍ അത് ജീവിതാന്ത്യംവരെ രഹസ്യമായി വയ്ക്കണമെന്നതാണു ക്രിസ്തുമതത്തിലെ കീഴ്‌വഴക്കം. ലോകത്തെങ്ങും ഇതായിരുന്നു ഇതുവരെ തുടര്‍ന്നുവന്ന രീതി. ആ സൗകര്യത്തിന്റെ മറവില്‍ ചെറിയ കുറ്റം ചെയ്തവര്‍ മുതല്‍ കൊലപാതകികള്‍ വരെ പാതിരിമാരുടെ മുന്നില്‍ തങ്ങള്‍ ചെയ്ത തെറ്റുകളോരോന്നും വള്ളിപുള്ളി തെറ്റിക്കാതെ ഏറ്റു പറഞ്ഞ സംഭവങ്ങള്‍ എണ്ണിയാല്‍ത്തീരില്ല.


ഇങ്ങനെ പറയുന്ന സത്യങ്ങള്‍ ഒരിക്കലും നിയമത്തിനു മുന്നില്‍ വരില്ലെന്നും കുമ്പസാരം കേട്ട പുരോഹിതന്‍ അവ നിയമപാലകര്‍ക്കു മുന്നില്‍ എത്തിക്കില്ലെന്നും തനിക്കെതിരേ സാക്ഷിപറയില്ലെന്നും ഉറപ്പുള്ളവരാണ് കുമ്പസരിക്കുന്ന കുറ്റവാളികള്‍ പലരും. കുമ്പസാരത്തിലൂടെ അവര്‍ക്കു മാനസാന്തരം വന്നാലും ഇല്ലെങ്കിലും അവര്‍ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പാണ്.
ഇതില്‍ സംഭവിക്കാവുന്ന ഏക തിരിച്ചടി കുമ്പസാരം കേള്‍ക്കുന്നയാള്‍ അതു ചൂഷണം ചെയ്യുകയെന്നതാണ്. മതഭക്തിയുള്ള ആത്മീയനേതാക്കളാണു കുമ്പസാരം കേള്‍ക്കുന്നതെന്നതിനാല്‍ അതിനുള്ള സാധ്യത കുറവാണ്. എന്നാല്‍, തീരെയില്ല എന്നു കണ്ണടച്ചു പറയാനാകില്ല. കുമ്പസാരരഹസ്യം മറയാക്കി കേരളത്തില്‍ സാമ്പത്തികത്തട്ടിപ്പും ലൈംഗികചൂഷണവും നടക്കുന്നുണ്ടെന്നും ചില മാധ്യമങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില സാഹിത്യരചനകളില്‍ പോലും ഇക്കാര്യങ്ങള്‍ കടന്നുവന്നിരുന്നു.


ഇതിനെയൊക്കെ സാധൂകരിക്കുന്ന സംഭവമാണു കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വായിക്കാനിടയായത്. കുമ്പസാര രഹസ്യം ചോര്‍ത്തി തന്റെ ഭാര്യയെ അഞ്ചുവൈദികര്‍ പീഡിപ്പിച്ചുവെന്ന ഭര്‍ത്താവിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുകയും ചര്‍ച്ചാവിഷയമാകുകയും ചെയ്തിരുന്നു. ഇതിനേത്തുടര്‍ന്നു മുഖ്യധാരാ മാധ്യമങ്ങള്‍ ആ വിഷയം ഏറ്റെടുത്തു. ഇപ്പോള്‍ കേരളത്തിലെ പ്രധാനചര്‍ച്ചാ വിഷയം അതാണ്.


പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ഉയര്‍ത്തിവിട്ട വിവാദം കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തെ ഒന്നടങ്കം പിടിച്ചുലക്കുകയാണ്. നാട്ടില്‍മാത്രമല്ല, വിദേശത്തു താമസിക്കുന്ന മലയാളികളുടെയിടയിലും ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാ വിഷയം ഇതുതന്നെയാണ്. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി മലയാളികളുടെ ഇടയില്‍ നടക്കുന്ന ഈ ഘട്ടത്തിലാണ് ഓസ്‌ട്രേലിയയില്‍ കുമ്പസാര രഹസ്യം പൊലിസിനെ അറിയിക്കണമെന്ന പുതിയനിയമം ശ്രദ്ധാവിഷയമാകുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം ഓസ്‌ട്രേലിയയില്‍ നിലവില്‍വന്നത്. പുതിയ നിയമമനുസരിച്ചു കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണങ്ങളെക്കുറിച്ചു കുമ്പസാരത്തിലൂടെ അറിയുന്ന വൈദികന്‍ അത് ഉടനടി പൊലിസില്‍ അറിയിക്കാന്‍ ബാധ്യസ്ഥനാണ്. ഇതില്‍ വീഴ്ചസംഭവിച്ചാല്‍ വൈദികന്‍ കനത്ത പിഴ അടയ്‌ക്കേണ്ടിവരും. അഞ്ചരലക്ഷത്തോളം രൂപയാണ് ഇപ്പോഴത്തെ പിഴ.


അടുത്തവര്‍ഷം മാര്‍ച്ച് മുതല്‍ ഈ നിയമം കര്‍ക്കശമാക്കുകയാണ്. പിഴയ്ക്കു പുറമെ ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കും. ഇക്കഴിഞ്ഞ ജൂണ്‍ മാസം ഏഴിനാണ് ഓസ്‌ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ലൈംഗികാതിക്രമങ്ങളും സര്‍ക്കാരിനെ അറിയിക്കണമെന്ന് അനുശാസിക്കുന്ന നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
മതസ്ഥാപനങ്ങളിലും മറ്റും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികപീഡനക്കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ കുമ്പസാരിക്കാറുണ്ടെങ്കിലും സഭാ നേതൃത്വവും വൈദികരും അധികൃതരുമെല്ലാം ചേര്‍ന്നു മിക്ക കേസുകളും തേച്ചുമാച്ചു കളയുകയാണു ചെയ്തിരുന്നത്. ഈ അനീതി കണ്ടുമടുത്ത ഓസ്‌ട്രേലിയന്‍ ജനത ആറു വര്‍ഷം മുമ്പു തെരുവിലിറങ്ങി. ഈ പോരാട്ടത്തില്‍ അവര്‍ കക്ഷിരാഷ്ട്രീയം നോക്കിയില്ല. ഭരിക്കുന്ന പാര്‍ട്ടിയിലുള്ളവരും പ്രതിപക്ഷവും കലാ,സാംസ്‌കാരിക നായകരും വിദ്യാര്‍ഥികളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
ജനങ്ങളുടെ പ്രതിഷേധക്കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ടോണി ...............അബ്ബോട്ടിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഭരണകൂടമാണ് ഓസ്‌ട്രേലിയന്‍ റോയല്‍ കമ്മിഷനെ നിയമിക്കുന്നത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചു കമ്മിഷന്‍ ആറു വര്‍ഷം പഠനം നടത്തി ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചു. ലൈംഗികാതിക്രമമുണ്ടായാല്‍ പള്ളികള്‍ എങ്ങനെയാണു പ്രതികരിക്കുന്നതെന്നും കമ്മിഷന്‍ പഠിച്ചിരുന്നു.


കുറ്റം ചെയ്തവര്‍ കുമ്പസരിച്ച ശേഷം വീണ്ടും കുറ്റംചെയ്യാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് ഇതു പൊലിസില്‍ അറിയിക്കണമെന്നു റോയല്‍കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. മതസ്ഥാപനങ്ങളില്‍ മാത്രം ലൈംഗിക പീഡനത്തിനു വിധേയരായ ആയിരക്കണക്കിന് പേരാണു റോയല്‍കമ്മീഷന്റെ ഓരോ സിറ്റിങ്ങിലും ഹാജരായിരുന്നത്. ഭയപ്പെടുത്തിയാണു വൈദികര്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്നു കമ്മിഷന്റെ സിറ്റിങ്ങില്‍ പങ്കെടുത്ത ഭൂരിഭാഗം ഇരകളും വെളിപ്പെടുത്തിയിരുന്നു. വൈദികര്‍ ബ്രഹ്മചാരികളായിരിക്കുമ്പോള്‍ത്തന്നെ കുട്ടികളുമായി സ്വതന്ത്രമായി ഇടപെടാന്‍ അനുവദിക്കുന്നത് പീഡനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലൈംഗികപീഡനത്തിനെക്കുറിച്ചു കുമ്പസാരത്തിലൂടെ വിവരം ലഭിക്കുന്ന വൈദികര്‍ അതു പൊലിസില്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്നത് കമ്മിഷന്റെ ശുപാര്‍ശകളില്‍ പ്രധാനമായിരുന്നു. ഓസ്‌ട്രേലിയയിലെ മിക്ക സംസ്ഥാനങ്ങളും ഈ നിയമം പാസാക്കിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും ഉടന്‍ പ്രാബല്യത്തില്‍ വരും.


കത്തോലിക്കാസഭയും മതവിശ്വാസികളും ഈ നിയമത്തിനെതിരേ ശക്തമായി രംഗത്തു വന്നിട്ടുണ്ടെന്നതും പറയാതെ വയ്യ. റോയല്‍ കമ്മിഷനെ അംഗീകരിക്കുന്നുണ്ടെങ്കിലും കമ്മിഷന്‍ കണ്ടെത്തിയെന്നു പറയുന്ന കാര്യങ്ങളും കമ്മിഷന്‍ ശുപാര്‍ശകളും അംഗീകരിക്കില്ലെന്നാണ് അവര്‍ പറയുന്നത്. നിയമം ക്രിസ്തുമത വിശ്വാസത്തിലുള്ള കടന്നുകയറ്റമാണെന്നും അത് അനുവദിക്കില്ലെന്നും അവര്‍ പറയുന്നു.


കുമ്പസാരം വിശുദ്ധ ആചാരമായാണു സഭ കരുതുന്നത്. ദൈവികവരത്തിന്റെ ഹൃദ്യമായ അനുഭവമാണതെന്നും നൂറ്റാണ്ടുകളായി തുടരുന്ന കുമ്പസാരമെന്ന കൂദാശയുടെ പവിത്രതയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഒട്ടനവധി വൈദികരുണ്ടെന്നും അവര്‍ പറയുന്നു. പുതിയ നിയമം കുമ്പസാരത്തിന്റെ പവിത്രത കളഞ്ഞുകുളിക്കുമെന്നാണ് അവരുടെ അഭിപ്രായം.
കുമ്പസാരരഹസ്യം കാത്തുസൂക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍ തങ്ങളുടെ പാപഭാരം ഇറക്കിവയ്ക്കാനും സന്മാര്‍ഗമായ ഉപദേശങ്ങള്‍ തേടുവാനും ആരും പുരോഹിതന്മാരെ സമീപിക്കില്ലെന്നാണ് അവരുടെ വാദം. പാപമോചനം നല്‍കുകയെന്നതിലുപരി ഒന്നും ചെയ്യാന്‍ കുമ്പസാരം നടത്തുന്ന വൈദികന് അവകാശമില്ല എന്നുള്ളതുകൊണ്ടാണ് ഈ നിയമത്തെ തങ്ങള്‍ എതിര്‍ക്കുന്നതെന്ന് അവര്‍ പറയുന്നു.
വാദപ്രതിവാദങ്ങള്‍ ഇങ്ങനെ ചൂടുപിടിച്ചു നില്‍ക്കുമ്പോഴാണു കത്തോലിക്കാ സഭയിലെ വൈദികര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതു മറച്ചുവച്ച സംഭവത്തില്‍ അഡ്‌ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സണ്‍ കുറ്റക്കാരനാണെന്നു കഴിഞ്ഞ ദിവസംകോടതി കണ്ടെത്തിയത്.കുറ്റക്കാരനായ ബിഷപ്പിനെ ഉടന്‍ തന്നെ തുറുങ്കിലടക്കണമെന്ന് ആളുകള്‍ മുറവിളി കൂട്ടിത്തുടങ്ങി. എന്തായാലും കുമ്പസാര രഹസ്യത്തിനെ ചൊല്ലിയുള്ള വിവാദം കേരളത്തിലെന്നപോലെ ഓസ്‌ട്രേലിയയിലും ഇപ്പോള്‍ കത്തിപ്പടരുകയാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago