അവശനിലയില്‍ കണ്ട കാട്ടാനയുടെ മരണകാരണം മറ്റു ആനകളുമായുണ്ടായ ഏറ്റു മുട്ടലിലെ പരുക്ക്
കരുവാരകുണ്ട് : ജനവാസമേഖലയില്‍ അവശനിലയില്‍ കാണപ്പെട്ട കാട്ടാന ചരിഞ്ഞു. പത്തു ദിവസമായി ജനവാസമേഖലയില്‍ തുടര്‍ന്നു വരികയായിരുന്ന കാട്ടാനക്ക് വനപാലകരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കി വരുന്നതിനിടെയാണ് ചരിഞ്ഞത്. മറ്റു ആനകളുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നുള്ള പരുക്കുകളാണ് മരണകാരണം. ഒരാഴ്ച മുമ്പാണ് സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ആനയ്ക്ക് മയക്കുവെടിവച്ചു ചീഫ് ഫോറസ്റ്റ് വെറ്ററി ഓഫീസര്‍ ഡേ: അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ചികിത്സ നടത്തിയത്.
കരുവാരകുണ്ട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അജയ് ഘോഷിന്റെ നേതൃത്വത്തില്‍ കാവല്‍ നല്‍കിയിരുന്നു. ആനയുടെ ആരോഗ്യനില മോശമായതോടെ വനപാലകരും ഡോക്ടര്‍മാരും ചേര്‍ന്ന് വിദഗ്ധ ചികിത്സ തന്നെ ലഭ്യമാക്കി. കാടുകയറാന്‍ സാധിക്കാത്ത ആനയെ പൂര്‍വ്വ ആരോഗ്യസ്ഥിതിയില്‍ ആക്കാന്‍ വനപാലകരും ആരോഗ്യ വിദഗ്ധരും മയക്കുവെടി വെച്ചാണ് ചികിത്സ നടത്തി പോന്നത്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാന ചരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ആനയെ കാണാന്‍ ആരെയും വനപാലകര്‍ അനുവദിച്ചില്ല. മാധ്യമ പ്രവര്‍ത്തകരെ പോലും കടത്തി വിടാന്‍ വിസമ്മതിച്ചു. ചിലര്‍ക്ക് കാണാന്‍ അവസരം ഒരുക്കി ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കുകയും ചെയ്തു. അടുത്തായി ആന ചരിഞ്ഞതും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതും ആണ് ഇതിനു കാരണം.
ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആനയെ മറവ് ചെയ്യുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നു എങ്കിലും രാഷ്ട്രീയ നേതൃത്വം ഇടപെട്ട് ഒത്തു തീര്‍ത്ത് മറവ് ചെയ്യുകയുമായിരുന്നു. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന നീര്‍ച്ചാല്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ആണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാണ് മറവ് ചെയ്തത്.
മറ്റ് ആനകളുമായി നടത്തിയ അക്രമത്തിലേറ്റ പരുക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അക്രമത്തില്‍ വയറിനു പരുക്കേറ്റിരുന്നു. ശരീരം മുഴുവന്‍ അത് പടരുകയും ചെയ്തിരുന്നു എന്നാണ് ആണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. സൈലന്റ് വാലി ഡി.എഫ്.ഒ സാമുവല്‍ വി.പച്ചൗ, സൗത്ത് വയനാട് ഡി.എഫ്.ഒ സജികുമാര്‍, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ കെ.കെ സുനില്‍കുമാര്‍, നിലമ്പൂര്‍ നോര്‍ത്ത് എ.സി.എഫ് ജോസ് മാത്യു, സൈലന്റ് വാലി റെയ്ഞ്ചര്‍ ഡി.അജയ്‌ഘോഷ്, കാളികാവ് റെയ്ഞ്ചര്‍ പി.സുരേഷ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരായ സി.ശശികുമാര്‍,എ.എം മുഹമ്മദ് ഹാഷിം തുടങ്ങി ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും കരുവാരകുണ്ട് പൊലിസും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."