ഉത്രയുടെ കൊലപാതകം; ശാസ്ത്രീയ അന്വേഷണത്തിന് വിദഗ്ധ സംഘം
കൊല്ലം: ഉത്രയുടെ കൊലപാതകത്തില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചു. കുറ്റാന്വേഷണ രംഗത്തു മികവ് തെളിയിച്ച പൊലിസ് ഉദ്യോഗസ്ഥര്‍, വനം വകുപ്പിലെ വിദഗ്ധര്‍, പാമ്പിനെക്കുറിച്ചും വിഷ ചികിത്സാ രംഗത്തെക്കുറിച്ചും പ0നം നടത്തിയ വിദഗ്ധര്‍ അടങ്ങുന്ന മുപ്പതംഗം സംഘത്തിന് റൂറല്‍ എസ്.പി ഹരിശങ്കറാണ് നേതൃത്വം നല്‍കുക.
കോടതിയില്‍ കുറ്റം തെളിയിക്കുന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ അനിവാര്യമാണ്. പാമ്പുകടിയേറ്റപ്പോള്‍ ഉത്രയെ ചികില്‍സിച്ച ഡോക്ടര്‍മാരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്രയുടെ വീട്ടിലെ മുറിയുടെയും വാതിലിന്റെയും ജനലുകളുടെയും രേഖാചിത്രങ്ങളും പൊലിസ് തയാറാക്കി. രണ്ടു ദിവസത്തിനുള്ളില്‍ സംഘം ഉത്രയുടെയും സൂരജിന്റെയും വീടുകളിലെത്തി തെളിവുകള്‍ ശേഖരിക്കും.
കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സൂരജിനെ ഇന്നലെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടു ദിവസത്തിനുള്ളില്‍ വനം വകുപ്പ് സൂരജിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."