പ്രദീപ്കുമാര്‍ കൊടുവള്ളിയില്‍ രണ്ടാംഘട്ട യാത്ര തുടങ്ങി
വിളകളുടെയും റബര്‍ തോട്ടങ്ങളുടെയും വിളഭൂമിയിലൂടെയായിരുന്നു കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറിന്റെ ഇന്നലത്തെ പര്യടനം.
മണ്ണിനോട് മല്ലടിച്ച് ജീവിക്കുന്ന അധ്വാനവര്‍ഗത്തിന്റെ ആശീര്‍വാദവും അനുഗ്രഹവും അഭിവാദ്യങ്ങളും ഏറ്റുവാങ്ങിയായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. തുടര്‍ന്ന് കട്ടിപ്പാറ അങ്ങാടിയില്‍നിന്ന് കൊടുവള്ളി അസംബ്ലിയിലേക്കുള്ള രണ്ടാംഘട്ട യാത്ര തുടങ്ങി. മഹാരാഷ്ട്രയില്‍നിന്ന് കേരളനാട് കടംകൊണ്ട നാസിക് ഡോല്‍ എന്ന വാദ്യാഘോഷത്തിന്റെ അകമ്പടിയോടെയായിരുന്നു വോട്ട് തേടിയുള്ള യാത്ര.
കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്, കോരപ്പന്‍ മാസ്റ്റര്‍, സാലി കൂടത്തായ്, ഒ.പി റഷീദ്, കെ. ബാബു, എന്‍.കെ സുരേഷ്, സി. പോക്കര്‍, ചന്ദ്രന്‍, ഗഫൂര്‍ കൂടത്തായ്, കെ. സദാനന്ദന്‍, നിധിഷ്, പ്രേമ, സി.പി നിസാര്‍, തോമസ്, ഒ.പി.എ കോയ തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. ചമലും തച്ചന്‍പൊയിലും താമരശേരിയും കൂടത്തായിയും ഓമശേരിയും മാനിപുരവും പിന്നിട്ടപ്പോള്‍ ചെറിയൊരു വിശ്രമവേള. വൈകിട്ട് മൂന്നിനു വീണ്ടും വാവാട്ടുനിന്ന് യാത്ര ആരംഭിച്ചു. വാവാട്, സൗത്ത് കൊടുവള്ളി, പൈമ്പാലിശേരി, ചെറുവലത്ത് താഴം, നരിക്കുനി, കിഴക്കോത്ത്, പാലങ്ങോട് എന്നിവിടങ്ങളില്‍ വോട്ടുതേടി എളേറ്റിലില്‍ പര്യടനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."