HOME
DETAILS

സൂര്യാതപം: വളര്‍ത്തുമൃഗങ്ങള്‍ക്കും സംരക്ഷണം വേണം

  
backup
March 27 2019 | 04:03 AM

heat-wave-kerala-story

കോഴിക്കോട്: കടുത്ത ചൂടില്‍നിന്നും സൂര്യാതപത്തില്‍നിന്നും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനു പ്രത്യേക സംവിധാനം ഒരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. കറവപ്പശുക്കളില്‍ അന്തരീക്ഷ താപനില 35 ഡിഗ്രിയില്‍ കൂടുകയും ആപേക്ഷിക ആര്‍ദ്രത വര്‍ധിക്കുകയും ചെയ്യുന്നത് സൂര്യാതപത്തിനു കാരണമാകാം.


പ്രതിരോധ മാര്‍ഗങ്ങള്‍


* വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടാതിരിക്കുക. തണലുള്ള സ്ഥലങ്ങളില്‍ മാത്രം കെട്ടിയിടുക. മേയാന്‍ വിടുന്നത് രാവിലെ ഒന്‍പതിന് മുന്‍പും വൈകിട്ട് നാലിനും ശേഷവും ആയിരിക്കുക.
* ആവശ്യത്തിനു വായു സഞ്ചാരമുള്ള ഷെഡുകളില്‍ പാര്‍പ്പിക്കുക. മേല്‍ക്കൂരയുടെ ഉയരം പരമാവധി കൂട്ടി വായുസഞ്ചാരം കൂട്ടാം. ഓലമേഞ്ഞ തൊഴുത്ത് വേനല്‍ച്ചൂടിനെ ചെറുക്കും. ഓടിട്ടതെങ്കില്‍ വൈക്കോലോ ഓലയോ നിരത്തി ചൂടു കുറയ്ക്കാന്‍ കഴിയും. ചൂടിനെ പ്രതിരോധിക്കാന്‍ തൊഴുത്തില്‍ ഫാന്‍ ഉപയോഗിക്കാം.
* ചൂടുകുറഞ്ഞ സമയങ്ങളില്‍ മാത്രമം തീറ്റ നല്‍കാന്‍ ശ്രദ്ധിക്കുക. തീറ്റയില്‍ വിറ്റാമിനുകളും ധാതുലവണങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. തണുത്ത, ശുദ്ധമായ വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക.
* പശുക്കളെ ദിവസവും രണ്ടു നേരമെങ്കിലും കുളിപ്പിക്കുക. വെള്ളം ശരീരത്തില്‍ തളിച്ചാല്‍ ചൂടിനെ ഒരു പരിധിവരെ ശമിപ്പിക്കാം.
* ഗുണമേന്മയുള്ള ബൈപാസ് പോഷകങ്ങള്‍ അടങ്ങിയ തീറ്റ നല്‍കുക. സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കുക.
***********
കോഴികളില്‍ ഉയര്‍ന്ന ശ്വാസോഛ്വാസ നിരക്കും വായ തുറന്ന് അടയ്ക്കല്‍, ചിറക് ശരീരത്തില്‍നിന്ന് അകത്തി പിടിക്കല്‍, ക്ഷീണം മുതലായവ ലക്ഷണങ്ങളാണ്. ഇതു കാരണം തീറ്റ പരിവര്‍ത്തന ശേഷിയും മുട്ടയുല്‍പാദനവും കുറയുന്നു.


പ്രതിരോധ മാര്‍ഗങ്ങള്‍


* ആവശ്യാനുസരണം ശുദ്ധമായതും തണുത്തതുമായ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക.
* ചൂട് കുറവുള്ള പകല്‍സമയങ്ങളില്‍, പ്രത്യേകിച്ച് രാവിലെ തീറ്റ നല്‍കുക.
* ശരീരത്തില്‍നിന്ന് കൂടുതലായി നഷ്ടപ്പെടുന്ന ധാതുലവണങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി ധാതുലവണങ്ങളും വിറ്റാമിനുകളും (വിറ്റാമിന്‍ സി, ഇ) തീറ്റയില്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാം. ഇലക്‌ട്രോലൈറ്റ്‌സ് തണിപ്പിച്ച് ഐസ് ക്യൂബായി കുടിക്കുന്ന വെള്ളത്തില്‍ നല്‍കിയാല്‍ ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago