ബി.ഡി.ജെ.എസില്‍ രണ്ടു നീതിയെന്ന്; സംസ്ഥാന വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ടു
തിരുവല്ല: ബിഡിജെഎസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചതാണ് പാര്‍ട്ടിയിലെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അക്കീരമണ്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. പാര്‍ട്ടിയില്‍ മുന്നോക്കക്കാര്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും രണ്ടുതരം നീതിയാണെന്ന് അക്കീരമണ്‍ തിരുവല്ലയില്‍ പറഞ്ഞു
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ബി.ഡി.ജെ.എസ്സില്‍ തുല്യ നീതിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മുന്നോക്ക സംവരണം, ശബരിമല സ്ത്രീ പ്രവേശനം എന്നീ വിഷയങ്ങളില്‍ എന്‍.എസ്.എസ്സിന് ബിഡിജെഎസ്സിനേക്കാള്‍ വ്യക്തമായ നിലപാടുണ്ടെന്ന് പറയുന്ന അക്കീരമണ്‍ സ്വന്തം നിലപാട് പാര്‍ട്ടി നിലപാടിനോട് യോജിച്ച് പോകാത്തതിനാല്‍ ബിഡിജെഎസ് വിടുകയാണെന്നും വ്യക്തമാക്കി. ഏതാനും മാസങ്ങളായി ബിഡിജെഎസ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അക്കീരമണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."