HOME
DETAILS
MAL
കോളനിക്ക് സഹായഹസ്തവുമായി നാട്ടരങ്ങ് പദ്ധതി
backup
April 17 2017 | 21:04 PM
കൂത്തുപറമ്പ്: കോളനി നിവാസികള്‍ക്ക് സഹായഹസ്തവുമായി എക്സൈസ് വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതി. ചാരായക്കടത്തും വാറ്റും തടയാനാണ് കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരുടെ വ്യത്യസ്ത ശ്രമം. ലഹരി വിമുക്തി പദ്ധതിയുടെ ഭാഗമായാണ് കണ്ണവം അമ്മാറമ്പ് കോളനി നിവാ
സികള്‍ക്ക് ഭൗതികസാഹചര്യമൊരുക്കാന് എക്സൈസ് വകുപ്പ് സഹായിക്കുന്നത്. പദ്ധതിയിലൂടെ കുടിവെള്ളം, വിദ്യാഭ്യാസം, വാഹന സൗകര്യം തുടങ്ങിയ പ്രശ്നങ്ങളില്‍ സഹായമെത്തിക്കാനാണ് നാട്ടരങ്ങ് എന്ന പദ്ധതി തയാറാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം കോളനിയില്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ വി.വി പ്രഭാകരന് നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ കോളനിയിലെ പൊതുകിണര്‍ ഉദ്യോഗസ്ഥര്‍ വൃത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."