HOME
DETAILS
MAL
സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മടങ്ങി മിസോറം; 30 വരെ നീട്ടി ബംഗാള്‍
backup
June 09 2020 | 03:06 AM
ഐസ്വാള്‍ കൊല്‍ക്കത്ത: വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നതിനിടെ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് മടങ്ങി മിസോറാമും 30 വരെ നീട്ടി ബംഗാളും. കൊവിഡ് കേസുകളില്‍ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ മിസോറമില്‍ ഇന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി സോറാംതംഗയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം. ഇതിനു പിന്നാലെയാണ് ബംഗാളില്‍ ലോക്ക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയതായി മുഖ്യമന്ത്രി മമതാ ബനാര്‍ജിയും അറിയിച്ചത്. നേരത്തെ വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ 10 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി ഉണ്ടായിരുന്നത്. ഇത് 25 ആക്കി ഉയര്‍ത്തി. മണിപ്പൂര്‍ സര്‍ക്കാരും ലോക്ക്ഡൗണ്‍ 30 വരെ നീട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."