ചുരത്തിലെ ട്രാഫിക് പരിഷ്‌കരണം: ആക്ഷേപം ശക്തം
താമരശേരി: ചുരം രണ്ടാം വളവില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്‌ക്കരണം തോന്നിയ പോലെയെന്ന് ആക്ഷേപം.
ഒരു വശത്തിലൂടെ മാത്രമേ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കയറ്റി വിടുന്നുള്ളു. ചുരത്തില്‍ നിലവില്‍ ടൂറിസ്റ്റ് ബസുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. എന്നാല്‍ ചില ചരക്കു വാഹനങ്ങളും ടൂറിസ്റ്റ് ബസുകളും ചുരത്തില്‍ പ്രവേശിക്കുന്നത് അധികൃതരുടെ ഒത്താശയോടെയാണെന്നാണ് നാട്ടുകാര്‍ ആക്ഷേപിക്കുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ ചുരത്തില്‍ പ്രവേശിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുകയും വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. അതേസമയം ചുരത്തില്‍ ഇത്തരം വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നതിനായി ലക്കിടിയിലും അടിവാരത്തും പൊലിസ് മേല്‍നോട്ടവും ഏര്‍പ്പെടുത്തിയിരുന്നു. ലക്കിടിയിലും അടിവാരത്തും പൊലിസ് ഇത്തരം വാഹനങ്ങള്‍ തടയുന്നുമുണ്ട്.
ഇങ്ങനെ തടയുന്ന വാഹനങ്ങളെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കയറ്റി വിടേണ്ടി വരികയാണെന്നാണ് വിവരം. ഇത്തരം വാഹനങ്ങള്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ചുരത്തില്‍ പ്രവേശിക്കുന്നത്. ചുരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ തിരികെ ഇറങ്ങില്ലെന്ന് ഉറപ്പുള്ളതിനാല്‍ മനപൂര്‍വ്വം ചുരത്തില്‍ പ്രവേശിക്കുന്നവരുമുണ്ട്.
ഇഷ്ടക്കാരുടെ വാഹനങ്ങള്‍ ഉന്നതരുടെ ഒത്താശയോടെ കയറ്റി വിടുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ കയറ്റിവിട്ടാല്‍ ചുരം റോഡിന്റെ ഭിത്തി വീണ്ടും ഇടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."