HOME
DETAILS
MAL
രാഷ്ട്രീയ സംഘര്‍ഷം: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി
backup
April 17 2017 | 21:04 PM
കണ്ണൂര്‍: പഴയങ്ങാടിയിലെയും തലശേരിയിലെയും രാഷ്ട്രീയ അക്രമ കേസുകളില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വെങ്ങരയില്‍ വേട്ടക്കൊരു മകന് ക്ഷേത്രത്തിനു സമീപത്തെ ബി.ജെ.പി പ്രവര്ത്തകന് അഭിഷേകിന്റെ വീടിനു നേരേ ബോംബെറിഞ്ഞിരുന്നു. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞ ദിവസം പഴയങ്ങാടി പൊലിസ് സ്റ്റേഷനില്‍ സര്‍വകക്ഷി യോഗം വിളിച്ചു. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സി.പി.എം-ബി.ജെ.പി സംഘര്‍ഷം നടന്ന ചൊക്ലി പൊലിസ് സ്റ്റേഷന് പരിധിയിലെ പടന്നക്കരയില്‍ പൊലിസ് കാവല്‍ ശക്തമാക്കി. സി. പി.എം പ്രവര്‍ത്തകരായ പടന്നക്കരയിലെ വിജില്ലാല്, നിധിന്‍ലാല്‍, എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകനായ ബിജുവിനെ മാഹി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."