അകത്തേക്കു പോകുന്ന ആപ്പിളും ഫോണ്‍ നമ്പറെഴുതിയ മരുന്ന് പാക്കറ്റും
ജില്ലയിലെ ഒരു സഹകരണ ആശുപത്രിയില്‍ നടന്നൊരു സംഭവമാണിത്. ഐ.സി.യുവില്‍ ചികിത്സയിലുള്ള ബന്ധുവിനു വേണ്ടി മരുന്ന് വാങ്ങാന്‍ ആശുപത്രി മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ നില്‍ക്കുകയായിരുന്നു ഒരാള്‍. മരുന്നു വാങ്ങുന്നതിനിടെ ഒരു ഫോണ്‍വന്നു. പെട്ടെന്നു നമ്പറെഴുതിയത് വാങ്ങിയ സിറപ്പിന്റെ അടിഭാഗത്ത്. ഇതു മൊബലില്‍ പിന്നീട് സേവ് ചെയ്തതിനു ശേഷം സഞ്ചിയിലാക്കി തന്ന വാങ്ങിയ മരുന്നുകള്‍ ഐ.സി.യുവില്‍ ഏല്‍പ്പിച്ചു. ഏകദേശം മൂന്നു മണിക്കൂറുകള്‍ക്കു ശേഷം വീണ്ടും വന്നു വലിയ ഒരു ലിസ്റ്റ്. അതും മെഡിക്കല്‍ ഷോപ്പിലെത്തിച്ചു ക്യൂ നിന്നു. തന്ന മരുന്നുകളുടെ കൂട്ടത്തില്‍ നേരത്തെ വാങ്ങിയ അതേ സിറപ്പ്. അടിയില്‍ താനെഴുതിയ ഫോണ്‍ നമ്പര്‍ സഹിതം. കൈയോടെ പിടികൂടിയപ്പോള്‍ വാങ്ങിയ മരുന്നിന്റെ പണം തിരിച്ചു നല്കി തടിയൂരേണ്ടി വന്നു ആശുപത്രി അധികൃതര്‍ക്ക്. ഇതേ പോലെയാണ് ഐ.സി.യുവില്‍ കിടക്കുന്ന രോഗിക്ക് കഴിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ്. ആപ്പിള്‍, മുന്തിരി, ഓറഞ്ച് പിന്നെ തോന്നുന്നതെന്തും. പലപ്പോഴും അബോധാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ പേരിലായിരിക്കും ഡ്യൂട്ടി സിസ്റ്റര്‍മാരുടെ ഈ ഓര്‍ഡര്‍ ചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."