കോട്ടയത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ തുടക്കമിട്ടുവെന്ന് ജോസ് കെ.മാണി
കോട്ടയം : കോട്ടയത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന് തുടക്കമിടാന്‍ ലോക്‌സഭാ എം.പി ആയിരിക്കുമ്പോള്‍ കഴിഞ്ഞതായി ജോസ് കെ മാണി എംപി. റെയില്‍വേ, റോഡുകള്‍ എന്നീ മേഖലകളിലെ വികസനത്തിനൊപ്പം കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടുള്ളതായും ജോസ് കെ മാണി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ലഭിച്ച ഭൂരിപക്ഷം മറികടക്കുന്നതിന് അനുയോജ്യമായ വികസന അടിത്തറ പാകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലവൂര്‍ ഐ.ഐ.ഐ.ടി യാഥാര്‍ഥ്യമാക്കിയതിലൂടെയും പാമ്പാടി ആര്‍ഐടി, പോലുള്ള വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിലൂടെയും കോട്ടയത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് താന്‍ ലോക്‌സഭാ എംപി ആയിരുന്നപ്പോള്‍ നടത്തിയിട്ടുള്ളതെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. സ്വന്തം സ്ഥലത്ത് കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ ട്രിപ്പിള്‍ ഐടിയാണ് വലവൂരിലേതെന്നും ജോസ് കെ മാണി പറഞ്ഞു.റെയില്‍വേയുടെ വികസനത്തിനായി താന്‍ ആദ്യമായി എംപി ആയപ്പോള്‍ മുതല്‍ ശ്രമം നടത്തി. 7 സ്‌റ്റേഷനുകള്‍ ആദര്‍ശ് സ്‌റ്റേഷനുകളാക്കി വികസിപ്പിച്ചു. പാതയിരട്ടിപ്പിക്കല്‍, റെയില്‍വേ ക്രോസുകളില്‍ മേല്‍പ്പാല നിര്‍മ്മാണം തുടങ്ങിയവയും നടപ്പാക്കി. 100 കിലോമീറ്ററിലധികം റോഡ് അന്തര്‍ദേശീയ നിലവാരത്തില്‍ നവീകരിച്ചു. ഓരോ പഞ്ചായത്തിലും ശരാശരി 8 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയതായും എംപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."