കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം വീട്ടിലെത്തിക്കണം, അവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം- നിര്‍ദ്ദേശങ്ങളുമായി സുപ്രിം കോടതി
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ നിര്‍ദ്ദേശങ്ങളുമായി സുപ്രിം കോടതി. തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശത്ത് എത്തിക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നു. ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു.
കോടതി നിര്‍ദ്ദേശങ്ങള്‍
1 മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തുകയും 15 ദിവസത്തിനകം അവരുടെ നാടുകളില്‍ തിരിച്ചെത്തിക്കുകയും വേണം.
2 കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണം.
3ശര്‍മിക് ട്രെയിനുകള്‍ ആവശ്യം വരുന്ന സാഹചര്യത്തില്‍ റെയില്‍വേ 24 മണിക്കൂറിനകം അത് ലഭ്യമാക്കണം.
4 ഇവരുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളെ കുറിച്ചും വിജ്ഞാപനം നടത്തണം. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി ഹെല്പ് ഡെസ്ക്കുകള്‍ ഉറപ്പു വരുത്തണം.
5കുടിയേറ്റതൊഴിലാളികളെ തിരിച്ചറിയാന്‍ സുസംഘടിതമായ നിലക്ക് സംസ്ഥാനവും കേന്ദ്രവും സുസംഘടിതമായ നിലക്ക് ലിസ്റ്റ് തയ്യാറാക്കണം.
ജൂലൈ എട്ടിനാണ് ഇനി കേസ് പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."