മൂലമറ്റത്ത് സി.പി.ഐ-സി.പി.എം സംഘര്‍ഷം
കാഞ്ഞാര്‍: സി.പി.ഐ- സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ മൂലമറ്റത്ത് സംഘര്‍ഷം. ഒരു സി.പി.ഐ പ്രവര്‍ത്തകനെയും രണ്ട് സി.പി.എം പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.ഐ.വൈ.എഫ് അറക്കുളം പഞ്ചായത്ത് സെക്രട്ടറി സി.വി. വിപിന്‍, സിപിഎം പാര്‍ട്ടി അംഗങ്ങളായ രതീഷ്, അലന്റോ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.
തിങ്കളാഴ്ച രാത്രി മൂലമറ്റം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുവച്ച് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വിപിനെ സിപിഎം മൂലമറ്റം ലോക്കല്‍ സൈക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നെന്ന് വിപിന്‍ പറഞ്ഞു. അടുത്തിടെ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ആളാണ് വിപിന്‍. ഇതിനിടെ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സിപിഎം- സിപിഐ നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും സിപിഐ വിട്ടുനില്‍ക്കുകയും ചെയ്തു. പ്രശ്നം ഇടതുമുന്നണി നിയോജകമണ്ഡലം കമ്മിറ്റിയില്‍ വലിയ തോതില്‍ ചര്‍ച്ചയായതിനിടെയാണ് വീണ്ടും സിപിഎം -സി പിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ഇരുകൂട്ടരുടെയും പേരില്‍ കാഞ്ഞാര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."