അറവ് മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി
മുള്ളേരിയ: കോഴി അറവ് മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി. റോഡരികില്‍ തള്ളിയ മാലിന്യയങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും പൊലിസും ചേര്‍ന്ന് കുഴിച്ചുമൂടി. ബെള്ളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെടുന്ന ഈന്തുമൂലയിലെ റോഡരികിലാണ് ചാക്കില്‍ നിറച്ച നിലയില്‍ കഴിഞ്ഞ ദിവസം ഇരുളിന്റെ മറവില്‍ മാലിന്യം തള്ളിയത്.
ഇത് കാരണം ദുര്‍ഗന്ധം വമിച്ച് ഇതുവഴി യാത്ര ചെയ്യാന്‍പോലും കഴിഞ്ഞിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങളില്‍ ചാക്കില്‍ നിറച്ച് കൊണ്ടുവന്ന് ചെര്‍ക്കള മുതല്‍ പെര്‍ള വരേയും അതുപോലെ ഗ്രാമീണ പ്രദേശങ്ങളിലെ പാതയോരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലുമാണ് മാലിന്യം തള്ളുന്നത്. ഇത് സംബന്ധിച്ച് ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതി ആദൂര്‍ പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലിസ് പറഞ്ഞു.
ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലതയുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം മണ്ണിട്ട് മൂടി. സമാനമായ രീതിയില്‍ ഒരു മാസം മുന്‍പ് പെര്‍ളയിലെ ഗാളിഗോപുരയിലും ബദിയഡുക്ക വിദ്യാഗിരിയിലെ ജനവാസ കേന്ദ്രത്തിലും മാലിന്യം തള്ളിയിരുന്നു. ബദിയഡുക്ക പൊലിസ് ഇടപെട്ട് പിഴ അടപ്പിക്കുകയും മാലിന്യം മണ്ണിട്ട് മുടുകയും ചെയ്തിരുന്നു. അതുപോലെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അറവ് മാലിന്യങ്ങള്‍ കയറ്റിവന്ന വാന്‍ ബദിയഡുക്കയില്‍ പുലര്‍ച്ചെ മുന്നിന് അപകടത്തില്‍പ്പെട്ടിരുന്നു. പിന്നിട് മറ്റൊരു വണ്ടിയില്‍ കയറ്റി മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."